​ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഗതി നിർണയിക്കുക വില്യംസണിന്റെ വിക്കറ്റ്, എത്രയും വേ​ഗം പുറത്താക്കണം: ഉമേഷ് യാദവ്

ന്യൂസിലാൻ‌ഡ് കരുത്തരാണെന്നും എത്ര പെട്ടെന്ന് അവരുടെ ക്യാപ്റ്റനെ പുറത്താക്കാൻ പറ്റുമോ അത്രയും പെട്ടെന്ന് പുറത്താക്കണം എന്ന് ഉമേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു
ഉമേഷ് യാദവ്/ഫോട്ടോ: എപി
ഉമേഷ് യാദവ്/ഫോട്ടോ: എപി

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളി ഇന്ത്യക്ക് അനുകൂലമായി തിരിക്കാൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ വേ​ഗത്തിൽ പുറത്താക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. ന്യൂസിലാൻ‌ഡ് കരുത്തരാണെന്നും എത്ര പെട്ടെന്ന് അവരുടെ ക്യാപ്റ്റനെ പുറത്താക്കാൻ പറ്റുമോ അത്രയും പെട്ടെന്ന് പുറത്താക്കണം എന്ന് ഉമേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു. 

വില്യംസണിന്റെ കളിയെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങൾക്കുണ്ട്. വില്യംസണിന് ഒരുപാട് ദുർബലതകളില്ല. എന്നാൽ ഏതൊരു ക്വാളിറ്റി ബാറ്റ്സ്മാനും നല്ലൊരു ഡെലിവറിക്ക് മുൻപിൽ വീണേക്കും. അതിനാൽ ഫാസ്റ്റ് ബൗളർ എന്ന നിലയിൽ നിങ്ങളുടെ ശക്തിയിൽ വിശ്വസിക്കുകയാണ് വേണ്ടത്. കെയ്നിന്റെ വിക്കറ്റ് എത്ര നേരത്തെ ലഭിക്കുന്നുവോ അത് ടീമിന് ​ഗുണം ചെയ്യും, ഉമേഷ് യാദവ് പറഞ്ഞു. 

ന്യൂസിലാൻഡ് കരുത്തരായ ടീമാണ്. കൂടുതൽ ആഴത്തിൽ ബാറ്റ് ചെയ്യാൻ അവർക്കാവും. അവരുടെ ബൗളർമാർ പരിചയസമ്പത്ത് നിറഞ്ഞവരും ആക്രമണകാരികളുമാണ്. ഇം​ഗ്ലീഷ് സാഹചര്യങ്ങളും നമുക്ക് വെല്ലുവിളിയാണ്. അതിനാൽ ന്യൂസിലാൻഡിനെ നേരിടുക എന്നതും പ്രയാസമാണ്, ഉമേഷ് യാദവ് പറഞ്ഞു.

കളിയുടെ എല്ലാ ഘട്ടത്തിലും അച്ചടക്കത്തോടെ കളിക്കുക എന്നതാണ് പ്രധാനം. ഓരോ സെഷനിലും ആ അച്ചടക്കം കാണിക്കുന്ന ടീമിന് മുൻപോട്ട് പോകാനാവുമെന്നും ഉമേഷ് യാ​ദവ് ചൂണ്ടിക്കാണിച്ചു. ഇന്ത്യക്കും ന്യൂസിലാൻഡിനും പുറത്തുള്ള വേദിയിൽ ഇന്ത്യയും ന്യൂസിലാൻഡും ഇതുവരെ ടെസ്റ്റ് കളിച്ചിട്ടില്ല. ഇന്ത്യക്കെതിരെ ടെസ്റ്റിൽ ന്യൂസിലാൻഡിനാണ് മുൻതൂക്കം. ഇന്ത്യയിൽ നിന്ന് വിട്ട് ന്യൂസിലാൻഡിനെതിരെ കളിച്ചപ്പോൾ 10 ടെസ്റ്റിലും ജയം കീവിസിനൊപ്പമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com