കോവിഡ് വാക്സിൻ സ്വീകരിച്ചത് ​ഗസ്റ്റ് ഹൗസിൽ വെച്ച്;  കുൽദീപ് യാദവിന് എതിരെ അന്വേഷണം

കഴിഞ്ഞ ശനിയാഴ്ചയാണ് കുൽദീപ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്
കുൽദീപ് യാദവ്/ഫയല്‍ ചിത്രം
കുൽദീപ് യാദവ്/ഫയല്‍ ചിത്രം


കാൺപൂർ: ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് കോവിഡ്  വാക്സിൻ സ്വീകരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കാൺപൂർ ജില്ലാ ഭരണകൂടം. കോവിഡ് വാക്സിൻ എടുക്കുന്നതിനായി സ്ലോട്ട് ബുക്ക് ചെയ്ത ആശുപത്രിയിൽ വെച്ച് എടുക്കാതെ ​ഗസ്റ്റ് ഹൗസിൽ വെച്ച് കുത്തിവയ്പ്പെടുത്തു എന്ന ആരോപണം ഉയർന്നിരുന്നു. ഇതിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

കഴിഞ്ഞ ശനിയാഴ്ചയാണ് കുൽദീപ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കുത്തിവയ്പ്പെടുക്കുന്നതിന്റെ ചിത്രം കുൽദീപ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ ആശുപത്രിയിലോ മറ്റ് വാക്സിൻ സെന്ററിലോ വെച്ചല്ല കുത്തിവയ്പ്പ് എടുത്തതെന്ന് ചൂണ്ടിക്കാണിച്ച് ആരാധകർ എത്തി. ഇത് തള്ളിയ കുൽദീപ് ഇത് വാക്സിൻ സെന്ററാണെന്നാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. 

എന്നാൽ കാൺപൂർ ന​​ഗർ നി​ഗം ​ഗസ്റ്റ് ഹൗസിൽ വെച്ചാണ് കുൽദീപ് വാക്സിൻ സ്വീകരിച്ചത് എന്നാണ് റിപ്പോർട്ട്. ​ഗോവിന്ദ് ന​ഗറിലെ ജ​ഗേശ്വർ ആശുപത്രിയിലാണ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ കുൽദീപ് സ്ലോട്ട് ബുക്ക് ചെയ്തിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കാൺപൂർ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് നിർദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com