ചരിത്രത്തിലാദ്യമായി രാത്രി പകൽ ടെസ്റ്റിന് ഇന്ത്യൻ വനിതാ ടീം; എതിരാളി ഓസ്ട്രേലിയ

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കും ഇന്ത്യൻ ടീമിന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ്
ഇന്ത്യൻ വനിതാ ടീം/ ട്വിറ്റർ
ഇന്ത്യൻ വനിതാ ടീം/ ട്വിറ്റർ

ന്യൂ‍ഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം തങ്ങളുടെ ആദ്യ രാത്രി പകൽ ടെസ്റ്റ് ഈ വർഷം കളിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്ട്രേലിയൻ പര്യടനത്തിലായിരിക്കും ഇന്ത്യൻ ടീമിന്റെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ്. 

ഈ വർഷം അവസാനമാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം. നിലവിൽ ഇം​ഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ വനിതാ ടീം. ഇം​ഗ്ലണ്ടിലേക്ക് പറക്കുന്നതിന് മുൻപായി മുംബൈയിൽ ക്വാറന്റൈൻ ആരംഭിച്ചു. ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് ഇം​ഗ്ലണ്ടിൽ ഇന്ത്യൻ ടീം കളിക്കുന്നത്. 

ഓസ്ട്രേലിയക്കെതിരെ ഇന്ത്യ രാത്രി പകൽ ടെസ്റ്റ് കളിച്ചാൽ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ മാത്രം രാത്രി പകൽ മത്സരമാവും ഇത്. 2017ൽ സിഡ്നിയിൽ ഇം​ഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു ആദ്യത്തേത്. 2006ന് ശേഷം ആദ്യമായാണ് ഇന്ത്യൻ വനിതാ ടീം ഇം​ഗ്ലണ്ടിൽ ടെസ്റ്റ് കളിക്കാനായി പോവുന്നത്. 

9 ടെസ്റ്റുകളാണ് ഇതുവരെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കളിച്ചത്. അതിൽ 4 വട്ടം ഓസ്ട്രേലിയ ജയിച്ചു കയറി. 5 ടെസ്റ്റുകൾ സമനിലയിലായി. ഒരു വർഷം തന്നെ ഇന്ത്യ രണ്ട് ടെസ്റ്റുകൾ കളിക്കുന്നത് 2014ന് ശേഷം ആദ്യവുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com