ഇം​ഗ്ലണ്ടിനെതിരായ 5 ടെസ്റ്റുകളുടെ പരമ്പര വെട്ടിച്ചുരുക്കിയേക്കും; ഐപിഎല്ലിന് വഴി തേടി ബിസിസിഐ

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇം​ഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീം / ട്വിറ്റര്‍

ന്യൂ‍ഡൽഹി: ഐപിഎല്ലിന് വേദിയൊരുക്കുന്നതിനായി ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കിയേക്കുമെന്ന് സൂചന. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇം​ഗ്ലണ്ടിൽ ഇന്ത്യ കളിക്കുന്നത്. 

ജൂണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. ഇതിന് ശേഷം ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് ആ​ഗസ്റ്റിലും. ഈ സാഹചര്യത്തിൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ബിസിസിഐ ചർച്ചയാരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ക്രമീകരിച്ചാൽ ടി20 ലോകകപ്പിന് മുൻപ് ബിസിസിഐക്ക് ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ നടത്താം. 

31 മത്സരങ്ങളാണ് പതിനാലാം ഐപിഎൽ സീസണിൽ ഇനി പൂർത്തിയാക്കാനുള്ളത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ക്രമീകരിക്കാൻ കഴിഞ്ഞാൽ ഐപിഎല്ലിന്റെ വേദിയും ഇം​ഗ്ലണ്ട് ആക്കിയേക്കും എന്നാണ് സൂചന. യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഇം​ഗ്ലണ്ടിനെ കൂടാതെ ഐപിഎൽ വേദിയായി പരി​ഗണിക്കുന്നത്. 

ഇം​ഗ്ലണ്ട് വേദിയാക്കുന്നതിലൂടെ ചെലവ് ഉയരു‌കയാണെങ്കിൽ യുഎഇക്കും ശ്രീലങ്കയ്ക്കുമായിരിക്കും പരി​ഗണന ലഭിക്കുക. ഐപിഎൽ മത്സരങ്ങൾ പുനരാരംഭിച്ചാൽ ഇം​ഗ്ലണ്ട് താരങ്ങൾക്ക് എത്താനായേക്കില്ലെന്ന് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഫ്യൂച്ചർ ടൂർ പ്രോ​ഗ്രാമിലെ തിരക്ക് ചൂണ്ടിക്കാണിച്ചാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com