ഇന്ത്യൻ ഷൂട്ടിങ് കോച്ച് മൊണാലി ​ഗോർഹെ ബ്ലാക്ക് ഫം​ഗസ് ബാധിച്ച് മരിച്ചു

മൊണാലിയുടെ പിതാവ് മനോഹർ ​ഗോർഹെയും വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു
മൊണാലി ​ഗോർഹെ/ഫോട്ടോ: ട്വിറ്റർ
മൊണാലി ​ഗോർഹെ/ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: രാജ്യത്ത് അശങ്ക ഉയർത്തുന്ന ബ്ലാക്ക് ഫം​ഗസ് ബാധിച്ച് ഇന്ത്യയുടെ ഷൂട്ടിങ് പരിശീലക മരിച്ചു. മൊണാലി ​ഗോർഹെ(44) ആണ് മരിച്ചത്. മൊണാലിയുടെ പിതാവ് മനോഹർ ​ഗോർഹെയും വ്യാഴാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 

മൊണാലി ​ഗോർഹെയുടെ മരണ വിവരം ദേശിയ റൈഫിൽ അസോസിയേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യൻ ഷൂട്ടിങ് ടീമിലെ കോർ ​ഗ്രൂപ്പ് അം​ഗവും പിസ്റ്റൽ കോച്ചുമായിരുന്നു മൊണാലി. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോ​ഗ്യ നില വഷളാവുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമായിരുന്നു മൊണാലി. 

15 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരവെയാണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം സ്ഥിരീകരിക്കുന്നത്. 2016ലെ സാഫ് ​ഗെയിംസിനുള്ള ശ്രീലങ്കൻ ടീമിനേയും മൊണാലി പരിശീലിപ്പിച്ചിട്ടുണ്ട്. ഈ ലങ്കൻ ടീം വെങ്കല മെഡൽ നേടിയിരുന്നു. 2006 മുതൽ മൊണാലി കോച്ചായി രം​ഗത്തുണ്ടായിരുന്നു. 

നാസിക്കിലെ ആദ്യ ഷൂട്ടിങ് ബാച്ചിൽ അം​ഗമായിരുന്നു ഇവർ. ജർമനിയിൽ നിന്ന് ഐഎസ്എസ്എഫ് കോച്ചിങ് സർട്ടിഫിക്കറ്റും മൊണാലിക്ക് ലഭിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com