​ഗെർഡ് മുള്ളറുടെ 49 വർഷത്തെ റെക്കോർഡ് ഇനി പഴങ്കഥ; 29 കളിയിൽ നിന്ന് 41 ​ഗോൾ, ബാലൻ ഡി ഓർ പോര് കടുപ്പിച്ച് ലെവൻഡോസ്കി

ബുണ്ടസ് ലീ​ഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടുന്ന താരം എന്ന നേട്ടം ഇനി പോളണ്ട്  സ്ട്രൈക്കറുടെ പേരിൽ
റോബര്‍ട്ട് ലെവന്‍ഡോവസ്കി/ ട്വിറ്റർ
റോബര്‍ട്ട് ലെവന്‍ഡോവസ്കി/ ട്വിറ്റർ

സീസണിൽ 41 ​ഗോളുകൾ അടിച്ചു കൂട്ടി റെക്കോർഡിട്ട് ബയേണിന്റെ മുന്നേറ്റനിര താരം ലെവൻഡോസ്കി. ജർമൻ ഇതിഹാസ താരം ഗെർഡ് മുള്ളറുടെ 49 വർഷം പിടിച്ചുനിന്ന റെക്കോർഡ് ആണ് ലെവൻഡോസ്കിശനിയാഴ്ച തകർത്തെറിഞ്ഞത്. ബുണ്ടസ് ലീ​ഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടുന്ന താരം എന്ന നേട്ടം ഇനി പോളണ്ട്  സ്ട്രൈക്കറുടെ പേരിൽ. 

ഓക്സ്ബർ​ഗിനെതിരായ കളിയിൽ ബയേണിന് വേണ്ടി 90ാം മിനിറ്റിൽ ​ഗോൾ വല കുലുക്കിയാണ് ലെവൻഡോസ്കി തന്റെ പേര് ചരിത്രത്തിലേക്ക് എഴുതി ചേർത്തത്. പരിക്കിനെ തുടർന്ന് സീസണിൽ പല മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. ഗെർഡ് മുള്ളർ ഒരു സീസണിൽ 40 ​ഗോളുകൾ നേടിയാണ് റെക്കോർഡിട്ടിരുന്നത്. 

1971-72 സീസണിലായിരുന്നു മുള്ളറുടെ നേട്ടം. ബയേൺ തങ്ങളുടെ തുടർച്ചയായ 9ാം ബുണ്ടസ് ലീ​ഗ കിരീടത്തിലേക്ക് എത്തിയപ്പോൾ 29 കളിയിൽ നിന്നാണ് 32കാരനായ ലെവൻഡോസ്കി 41 ​ഗോളുകൾ അടിച്ചു കൂട്ടിയത്. ഈ സീസണിൽ തന്റെ രാജ്യത്തിനും ക്ലബിനും വേണ്ടി ലെവൻഡോസ്കി 53 ​ഗോളുകൾ നേടി 46 കളിയിൽ നിന്ന്. യൂറോ കപ്പിൽ പോളണ്ടിന് വേണ്ടി ഇനി തിളങ്ങാൻ കൂടി സാധിച്ചാൽ ബാലൻ ഡി ഓറിനായുള്ള പോരിൽ ബയേൺ സ്ട്രൈക്കർ മുൻപിലുണ്ടാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com