വിശപ്പടക്കാൻ ഇഷ്ടികക്കളത്തിൽ കൂലിവേല; ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി

കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിലേക്ക് എത്തിയ ജാർഖണ്ഡിന്റെ സം​ഗീത സോറനാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇഷ്ടികക്കളത്തിൽ കഠിനാധ്വാനത്തിന് ഇറങ്ങേണ്ടി വന്നത്
ഇഷ്ടിക കളത്തിൽ ജോലിക്കിറങ്ങേണ്ടി വന്ന ഇന്ത്യൻ വനിതാ ഫുട്ബോളർ സംഗീത സോറൻ/ഫോട്ടോ:ട്വിറ്റർ
ഇഷ്ടിക കളത്തിൽ ജോലിക്കിറങ്ങേണ്ടി വന്ന ഇന്ത്യൻ വനിതാ ഫുട്ബോളർ സംഗീത സോറൻ/ഫോട്ടോ:ട്വിറ്റർ

വിശപ്പടക്കാൻ ഇഷ്ടികക്കളത്തിൽ ജോലിക്കിറങ്ങിയ ഇന്ത്യൻ വനിതാ ഫുട്ബോൾ താരത്തിന് സഹായം നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു. കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിലേക്ക് എത്തിയ ജാർഖണ്ഡിന്റെ സം​ഗീത സോറനാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇഷ്ടികക്കളത്തിൽ കഠിനാധ്വാനത്തിന് ഇറങ്ങേണ്ടി വന്നത്. 

സം​ഗീതയുമായി സംസാരിച്ചതായും ഇന്ത്യൻ കായിക താരങ്ങൾക്ക് മാന്യമായ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് മുൻ​ഗണന നൽകുന്നതെന്നും സം​ഗീതയ്ക്ക് വേണ്ട സമ്പത്തിക സഹായങ്ങൾ നൽകുമെന്നും കേന്ദ്ര കായിക മന്ത്രി ട്വിറ്ററിൽ കുറിച്ചു. ധൻബാദിലെ ബസമുദി ​ഗ്രാമത്തിൽ നിന്നാണ് സം​ഗീത വരുന്നത്. ഇഷ്ടിക കളത്തിലെ ജോലിക്കിടയിലും ഫുട്ബോൾ പരിശീലനം സം​ഗീത മുടക്കുന്നില്ല. ജോലി സ്ഥലത്തിന് അടുത്തുള്ള ഫുട്ബോൾ ​ഗ്രൗണ്ടിൽ രാവിലെ പരിശീലനം. പിന്നാലെ ഇഷ്ടിക കളത്തിലേക്ക്.  താരം

2018-19ൽ ഭൂട്ടാനും തായ്ലാൻഡും വേദിയായ അണ്ടർ 17 ലോകകപ്പോടെയാണ് സം​ഗീതയുടെ വരവ്. പിന്നാലെ ഇന്ത്യയുടെ  ദേശിയ സീനിയർ ടീമിലേക്കും പട്ടിണിക്കിടയിലും പന്ത് നെഞ്ചോട് ചേർത്ത് പൊരുതിയതിന്റെ ഫലമെന്നോണം വിളിയെത്തി. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് സം​ഗീതയുടെ കുടുംബം. അച്ഛന് കാഴ്ച ശക്തി കുറവാണ്. സഹോദരനായിരുന്നു ഏക വരുമാനം മാർ​ഗം. കോവിഡ് വന്നതോടെ ഇതും ഇല്ലാതായി. ഇതോടെ ഇഷ്ടിക കളത്തിലേക്ക് ജോലിക്ക് ഇറങ്ങുകയായിരുന്നു സം​ഗീത. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com