വിരാട് കോഹ്ലി, അനുഷ്ക ശർമ/ഫയൽ ചിത്രം
വിരാട് കോഹ്ലി, അനുഷ്ക ശർമ/ഫയൽ ചിത്രം

കുരുന്നിന്റെ ചികിത്സയ്ക്ക് വേണ്ടത് 16 കോടിയുടെ മരുന്ന്; സഹായത്തിനെത്തി കോഹ് ലിയും അനുഷ്കയും

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 കോടി രൂപയോളമാണ് കോഹ്ലിയും അനുഷ്കയും ചേർന്ന് കെറ്റോ ക്യാംപെയ്നിലൂടെ സമാഹരിച്ചത്. അതിന് പിന്നാലെ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി. 16 കോടി രൂപയാണ് ഇരുവരുടേയും സഹായത്തോടെ സമാഹരിക്കാനായത്. 

അയാൻഷ് ​ഗുപ്ത എന്ന കുരുന്നിന്റെ ചികിത്സയ്ക്ക് 16 കോടി രൂപയുടെ മരുന്നാണ് വേണ്ടിയിരുന്നത്. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖമായിരുന്നു കുഞ്ഞിന്. 16 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിന്റെ മാതാപിതാക്കൾ കോഹ് ലിക്കും അനുഷ്കയ്ക്കും നന്ദി അറിയിച്ച് ട്വിറ്ററിലെത്തി. 

ഒരു സിക്സ് പറത്തി ജീവിതത്തിലെ ഈ മത്സരത്തിൽ ജയിക്കാൻ നിങ്ങൾ ഞങ്ങളെ സഹായിച്ചു.നിങ്ങളുടെ സഹായത്തിന് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സേവ് അയാൻഷ് ​ഗുപ്ത എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടും 16 കോടി രൂപ സമാഹരിക്കാൻ സാധിച്ചതായി അറിയിച്ചു. എന്നാൽ എത്ര രൂപയാണ് ഇതിലേക്ക് കോഹ് ലിയും അനുഷ്കയും നൽകിയത് എന്ന് പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com