'ആക്ടിസഡന്റൽ' ക്രോസ്ബാർ ചലഞ്ച്; നിരാശയിൽ മുഖം പൊത്തി കോഹ് ലി; വിഡിയോ വൈറൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2021 10:30 AM  |  

Last Updated: 26th May 2021 10:30 AM  |   A+A-   |  

Virat-Kohli-Fitness

വിരാട് കോഹ് ലി/ഫയൽ ചിത്രം

 

മുംബൈ: കളി ആരംഭിക്കുന്നതിന് മുൻപ് ​സഹകളിക്കാർക്കൊപ്പമുള്ള ഫുട്ബോൾ കളി ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഇന്ത്യൻ ക്യാപ്റ്റൻ. ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്ന കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്. ഇപ്പോൾ കോഹ് ലിയുടെ ക്രോസ് ബാർ ചലഞ്ചാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 

മുംബൈയിലെ ഔട്ട്ഡോർ ട്രെയ്നിങ് സെഷനിലാണ് കോഹ് ലി തന്റെ ഫുട്ബോൾ സ്കിൽ പുറത്തെടുത്തത്. ​ഗോൾ ലക്ഷ്യമിട്ട് ബോക്സിന് പുറത്ത് നിന്ന് കോഹ് ലി തൊടുത്ത ഷോട്ട് ക്രോസ് ബാറിൽ തട്ടിയകന്നു. ക്രോസ് ബാറിൽ പന്ത് തട്ടിയകന്നതിന്റെ നിരാശയിൽ കോഹ് ലി മുഖം പൊത്തി. ആക്സിഡന്റൽ ക്രോസ് ബാർ ചലഞ്ച് എന്ന തലക്കെട്ടോടെയാണ് കോഹ് ലി വീഡിയോ പങ്കുവെച്ചത്. 

തിങ്കളാഴ്ചയാണ് കോഹ് ലി മുംബൈയിലെ ഇന്ത്യൻ ടീമിന്റെ ബബിളിനൊപ്പം ചേർന്നത്. എട്ട് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ഇം​ഗ്ലണ്ടിലേക്ക് പറക്കുക. രണ്ട് വിഭാ​ഗങ്ങളായാണ് ഇന്ത്യൻ ടീമിനെ തിരിച്ചിരിക്കുന്നത്. മുംബൈക്ക് പുറത്ത് നിന്നുള്ള കളിക്കാരുടെ ക്വാറന്റൈൻ മെയ് 19ന് ആരംഭിച്ചിരുന്നു.