'രോഹിത്തിന് മുകളിലും കോഹ് ലിക്ക് താഴെയുമാണ് വില്യംസൺ, ഇന്ത്യക്കാരൻ ആയിരുന്നെങ്കിൽ രഹാനെയുടെ പകരക്കാരൻ'

കെയ്ൻ വില്യംസൺ ഇന്ത്യക്കാരനായിരുന്നു എങ്കിൽ അജിങ്ക്യാ രഹാനെയുടെ പകരക്കാരനായാനെയെന്ന് ഇം​ഗ്ലണ്ട് മുൻ സ്പിന്നർ മോണ്ടി പനേസർ
കെയ്ൻ വില്യംസൺ, വിരാട് കോഹ് ലി/ഫയൽ ചിത്രം
കെയ്ൻ വില്യംസൺ, വിരാട് കോഹ് ലി/ഫയൽ ചിത്രം


ലണ്ടൻ: കെയ്ൻ വില്യംസൺ ഇന്ത്യക്കാരനായിരുന്നു എങ്കിൽ അജിങ്ക്യാ രഹാനെയുടെ പകരക്കാരനായാനെയെന്ന് ഇം​ഗ്ലണ്ട് മുൻ സ്പിന്നർ മോണ്ടി പനേസർ. വില്യംസൺ ഇന്ത്യക്കാരനായിരുന്നു എങ്കിൽ ലോകത്തിലെ ഏറ്റവും മഹാനായ ക്രിക്കറ്റ് താരം ആവുമായിരുന്നു എന്ന് ഇം​ഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോണും അടുത്തിടെ പറഞ്ഞിരുന്നു. 

രഹാനേയും വില്യംസണും മികച്ച കളിക്കാരാണ്. ഏത് സാചഹര്യത്തിലും ടീമിനെ തുണയ്ക്കാൻ ഇവർക്ക് കഴിയും. ടി20യും ഏകദിനവും എടുത്താൽ കോഹ് ലിയാണ് മികച്ച ചെയ്സർ. എന്നാൽ മൂന്ന് ഫോർമാറ്റിലും വില്യംസണും മികവ് കാണിക്കുന്നു. രോഹിത് ശർമയേക്കാൾ മുകളിലാണ് വില്യംസൺ. എന്നാൽ കോഹ് ലിയേക്കാൾ കുറച്ച് താഴേയും, മോണ്ടി പനേസർ പറഞ്ഞു. 

നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് വില്യംസനാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്നതും വില്യംസണിന്റെ ബാറ്റിങ് ആണ്. വില്യംസണിനെ എത്ര വേ​ഗം പുറത്താക്കാനാവുമോ അത്രയും വേ​ഗം പുറത്താക്കേണ്ടതുണ്ട് എന്നാണ് ഇന്ത്യൻ പേസർ ഉമേഷ് യാദവ് പറഞ്ഞത്. ഫൈനലിൽ വില്യംസൺ, രഹാനെ, കോഹ് ലി എന്നിവരുടെ ബാറ്റിങ് പ്രകടനം വിലയിരുത്തപ്പെടുമെന്ന് വ്യക്തം. 

ഇം​ഗ്ലണ്ടിനെതിരായ 5 ടെസ്റ്റുകളുടെ പരമ്പര 5-0ന് ജയിക്കുമെന്ന് നേരത്തെ പനേസർ പറഞ്ഞിരുന്ന. ടൂർണമെന്റ് നടക്കുന്ന സമയം ചൂണ്ടിയായിരുന്നു പനേസറുടെ പ്രവചനം. ഓ​ഗസ്റ്റിലാണ് ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ്. ഈ സമയം വരണ്ട കാലാവസ്ഥ ആയിരിക്കും ഇം​ഗ്ലണ്ടിലെന്നും സ്പിന്നർമാർക്ക് പിന്തുണ ലഭിക്കുമെന്നും പനേസർ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com