ലങ്കയ്ക്ക് ആശ്വാസം; വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി; ബം​​ഗ്ലാദേശിനെതിരെ വിജയം

ലങ്കയ്ക്ക് ആശ്വാസം; വൈറ്റ് വാഷ് നാണക്കേട് ഒഴിവാക്കി; ബം​​ഗ്ലാദേശിനെതിരെ വിജയം
ദുഷ്മന്ത ചമീര/ ‌ട്വിറ്റർ
ദുഷ്മന്ത ചമീര/ ‌ട്വിറ്റർ

ധാക്ക: ബം​ഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ തോൽവി ഒഴിവാക്കി ശ്രീലങ്ക. പരമ്പരയിലെ അവസാന പോരാട്ടത്തിൽ അവർ വിജയം സ്വന്തമാക്കി. 97 റൺസിനാണ് ലങ്ക വിജയം പിടിച്ചത്. ക്യാപ്റ്റൻ കുശാൽ പെരേരയുടെ സെഞ്ച്വറിയും ദുഷ്മന്ത ചമീരയുടെ അഞ്ച് വിക്കറ്റ് നേട്ടവും വിജയത്തിന്റെ മാറ്റ് കൂട്ടി. ചമീരയാണ് കളിയിലെ താരം. 

ആ​​ദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെടുത്തപ്പോൾ ബം​ഗ്ലാ ബാറ്റിങ് നിര 42.3 ഓവറിൽ 189 റൺസിന് പുറത്തായി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ബം​ഗ്ലാദേശ് 2-1ന് സ്വന്തമാക്കി. 

പരമ്പരയിൽ സമ്പൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കാനിറങ്ങിയ ലങ്കക്കായി കുശാൽ പേരേര 122 പന്തിൽ 120 റൺസെടുത്തപ്പോൾ ധനഞ്ജയ ഡിസിൽവ (55), ​ഗുണതിലക (39) എന്നിവരും തിളങ്ങി. ബം​ഗ്ലാദേശിനായി ടസ്കിൻ അഹമ്മദ് നാല് വിക്കറ്റെടുത്തു.

287 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബം​ഗ്ലാദേശിനായി മൊസാദെക് ഹുസൈനും (51) മെഹമ്മദുല്ലയും (53) മാത്രമേ പൊരുതിയുള്ളു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ മുഷ്ഫീഖുർ റഹിം 28 റൺസെടുത്ത് പുറത്തായത് ബം​ഗ്ലാദേശിന് തിരിച്ചിടിയായി. ലങ്കക്കായി പേസർ ദുഷ്മന്ത ചമീര ഒൻപത് ഓവറിൽ 16 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com