ഐപിഎല്ലിന് വെല്ലുവിളിയായി കരീബിയൻ പ്രീമിയർ ലീ​ഗ്; വിൻഡിസ്, സൗത്ത് ആഫ്രിക്കൻ താരങ്ങൾ സിപിഎൽ ടീമുകളിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2021 01:00 PM  |  

Last Updated: 29th May 2021 01:00 PM  |   A+A-   |  

Gayle-KXIP

ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം

 

സെന്റ് ജോൺസ്: ഐപിഎല്ലിലെ ബാക്കി മത്സരങ്ങൾ സെപ്തംബറിൽ നടത്താൻ ബിസിസിഐ ആലോചിക്കവെ മറ്റൊരു തലവേദന കൂടി. ഐപിഎല്ലിൽ കളിക്കുന്ന വിൻഡിസ്, സൗത്ത് ആഫ്രിക്കൻ കളിക്കാർ കരീബിയൻ പ്രീമിയർ ലീ​ഗിന്റേയും ഭാ​ഗമാണ്. ഇതോടെ സെപ്തംബർ-ഒക്ടോബർ മാസത്തിൽ ഐപിഎൽ നടന്നാൽ ഈ കളിക്കാർക്ക് ഏത് ലീ​ഗിന്റെ ഭാ​ഗമാവണം എന്ന തീരുമാനമെടുക്കുക കടുപ്പമാവും. 

ഒക്ടോബർ 28 മുതൽ സെപ്തംബർ 19 വരെയാണ് കരീബിയൻ പ്രീമിയർ ലീ​ഗ്. ഐപിഎല്ലിലും സിപിഎല്ലിലും ഭാ​ഗമായ കളിക്കാർക്ക് സിപിഎൽ മത്സരങ്ങൾ പൂർത്തിയാക്കി ഐപിഎല്ലിന്റെ ഭാ​ഗമാവാൻ യുഎഇയിലേക്ക് പറക്കേണ്ടി വരും. എന്നാൽ വിൻഡിസിലെ ബബിളിൽ നിന്ന് കളിക്കാർ യുഎഇയിലെ ബബിളിലേക്ക് എത്തുമ്പോൾ അധിക ദിവസം ക്വാറന്റൈനിൽ ഇരിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ യുഎഇ അധികൃതരോട് ബിസിസിഐക്ക് ആവശ്യപ്പെടാം. 

എന്നാൽ വിൻഡിസിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രയും ഐപിഎല്ലും തൊട്ടുപിന്നാലെ വരുന്ന ടി20 ലോകകപ്പും കളിക്കാരെ ക്ഷീണിപ്പിക്കും. ഇതിനാൽ ഏതെങ്കിലും ഒരു ലീ​ഗ് മാത്രമാവും താരങ്ങൾ തെരഞ്ഞെടുക്കുക. റസൽ, ​ഗെയ്ൽ, ഹെറ്റ്മയർ, നരെയ്ൻ, ഹോൾഡർ, പൂരൻ, ബ്രാവോ എന്നിവരാണ് ഐപിഎല്ലിലും സിപിഎല്ലിലും കളിക്കുന്ന വിൻഡിസ് താരങ്ങൾ. 

ഡുപ്ലസിസ്, നോർജേ, ഡുപ്ലസിസ്, ഇമ്രാൻ താഹീർ, ക്രിസ് മോറിസ് എന്നിവരാണ് സിപിഎല്ലിലും ഐപിഎല്ലിലും കളിക്കുന്ന സൗത്ത് ആഫ്രിക്കൻ താരങ്ങൾ. ബം​ഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനും ഈ രണ്ട് ലീ​ഗുകളിൽ കളിക്കുന്നുണ്ട്. 33 മത്സരങ്ങളാണ് സിപിഎല്ലിലുള്ളത്. സെന്റ് കിറ്റ്സിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. 

സെപ്തംബർ 19നാണ് ഫൈനൽ. സെന്റ് കിറ്റ്സിലാണ് ക്രിസ് ​ഗെയ്ലും ബ്രാവോയും. ഒഷാനെ തോമസ് ബാർബഡോസ് ട്രൈഡന്റിന്റെ ഭാ​ഗമാവും. കീമോ പോൾ സെന്റ് ലൂസിയ ടീമിലേക്ക് ചേക്കേറി.