'അതെല്ലാം പച്ചക്കള്ളം, എനിക്കാ പെൺകുട്ടിയെ അറിയുക പോലുമില്ല'; നൈക്കിക്ക് നെയ്മറുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th May 2021 11:13 AM  |  

Last Updated: 29th May 2021 11:13 AM  |   A+A-   |  

psg-neymar

നെയ്മർ/ഫയല്‍ ചിത്രം

 

പാരിസ്: നൈക്കി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നെയ്മർ. ശുദ്ധ നുണയാണ് അവർ പറഞ്ഞത് എന്നാണ് നെയ്മറുടെ വാദം. ആരോപണം ഉന്നയിച്ച പെൺകുട്ടിയുമായി ഒരു ബന്ധമില്ലെന്നും നെയ്മർ പറഞ്ഞു. 

അന്വേഷണത്തിൽ എന്റെ വാദങ്ങൾ ഉന്നയിക്കാനുള്ള അവസരം എനിക്ക് ലഭിച്ചില്ല. ഞാൻ സഹകരിക്കാതിരുന്നത് കൊണ്ടാണ് അന്വേഷണം റദ്ദാക്കിയത് എന്ന നിലപാട് നുണയാണ്. ആരോപണം ഉന്നയിച്ച വ്യക്തി ആരാണ് എന്നറിയാൻ പോലും എനിക്കായില്ല. അങ്ങനെയൊരു വ്യക്തിയുമായി അത്തരത്തിൽ ഒരു ബന്ധവും എനിക്കില്ല, നെയ്മർ പറഞ്ഞു. 

ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു നെയ്മറുടെ വാക്കുകൾ. ഷൂസിന്റെ പ്രമോഷന് വേണ്ടി വന്നപ്പോൾ ന്യൂയോർക്കിൽ  വെച്ച് നെയ്മർ തന്നെ ലൈം​ഗീകബന്ധത്തിന് നിർബന്ധിച്ചു എന്നായിരുന്നു നെയ്മറുടെ മറുപടി. 2016ലാണ് സംഭവം. 2018ലാണ് യുവതി നൈക്കിക്ക് പരാതി നൽകുന്നത്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്. 

2017ലും ഇതേ സംഘത്തിനൊപ്പം ഞാൻ പ്രമൊഷൻ ടൂറിന് പോയിരുന്നു. അന്നന്നും ഇത്തരമൊരു പരാതി ഉയർന്നില്ല. ബിസിനസ് സംബന്ധമായ കാര്യങ്ങളെ തുടർന്നാണ് അന്ന് നൈക്കുമായുള്ള കരാർ റദ്ദാക്കിയതെന്നും നെയ്മർ പറയുന്നു. 2020ൽ നെയ്മറുമായുള്ള കരാർ നൈക്കി ഉപേക്ഷിച്ചു.

13 വയസ് മുതൽ നൈക്കിയായിരുന്നു നെയ്മറുടെ സ്പോൺസർ. ഉടനെ തന്നെ പ്യൂമയുമായി പിഎസ്ജി സ്റ്റാർ കരാറിലെത്തുകയും ചെയ്തിരുന്നു. അന്ന് ലൈം​ഗീകാരോപണ കേസിൽ അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാലാണ് കരാർ റദ്ദാക്കിയത് എന്ന് നൈക്കി വെളിപ്പെടുത്തിയതോടെയാണ് വിഷയം വീണ്ടും ചർച്ചയാവുന്നത്.