അവരുടെ ഉറക്കം നഷ്ടപ്പെടുകയാണ്, ടി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പറെ ഇതുവരെ കണ്ടെത്തിയിട്ടില്ല: റിക്കി പോണ്ടിങ് 

എങ്ങനെയായിരിക്കണം തങ്ങളുടെ ടീം എന്നത് സംബന്ധിച്ച് ഇനിയും പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്
റിക്കി പോണ്ടിങ്/ഫയല്‍ ചിത്രം
റിക്കി പോണ്ടിങ്/ഫയല്‍ ചിത്രം


സിഡ്നി: ടി20 ലോകകപ്പിലേക്കായി ഓസ്ട്രേലിയ ഇതുവരെ തങ്ങളുടെ വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാനെ കണ്ടെത്തിയിട്ടില്ലെന്ന് ഓസീസ് മുൻ നായകൻ റിക്കി പോണ്ടിങ്. ഓസീസിന്റെ വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് താൻ ചൂണ്ടിക്കാണിക്കുന്ന താരത്തിന്റെ പേര് വിൻഡിസിനെതിരായ ഓസീസ് ടീമിനെ പ്രഖ്യാപിച്ചതിൽ ഇല്ലെന്നും പോണ്ടിങ് പറഞ്ഞു. 

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തെരഞ്ഞാവും അവരുടെ ഉറക്കം ഇപ്പോൾ നഷ്ടപ്പെടുന്നത്. എങ്ങനെയായിരിക്കണം തങ്ങളുടെ ടീം എന്നത് സംബന്ധിച്ച് ഇനിയും പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം വിക്കറ്റിന് പിന്നിൽ ആര് നിൽക്കും എന്നതാണ്, പോണ്ടിങ് പറയുന്നു.  

വിൻഡിസിനെതിരായ വൈറ്റ്ബോൾ പരമ്പരയ്ക്കുള്ള 23 അം​ഗ ഓസീസ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാരായ അലക്സ് കെയ്റേ, മാത്യു വേഡ്, ജോഷ് ഫിലിപ്പ് എന്നിവരാണ് ഇടംപിടിച്ചത്. അഞ്ച് ടി20യും മൂന്ന് ഏകദിനവും കളിക്കുന്ന ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ബം​ഗ്ലാദേശിന് എതിരേയും 5 ടി20 കളിക്കുന്നുണ്ട്. 

ജോഷ് ഇൻ​ഗ്ലിസിന്റെ പേരാണ് ഇവിടെ പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ബിബിഎല്ലിൽ മധ്യനിരയിൽ ഇൻ​ഗ്ലിസ് പുറത്തെടുത്ത ബാറ്റിങ് എനിക്ക് ഇഷ്ടപ്പെട്ടു. സ്പിന്നിന് എതിരെ നന്നായി കളിക്കുന്നു. എവിടെയാണ് ലോകകപ്പ് വേദി എന്ന് നോക്കുക. അത് പരി​ഗണിക്കുമ്പോൾ ഇൻ​ഗ്ലിസിന്റെ പേരും ടീം സെലക്ഷനിലേക്ക് വന്നേക്കുമെന്ന് പോണ്ടിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com