ഓസ്ട്രേലിയയുടെ അടുത്ത ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തോ കമിൻസോ? സ്റ്റീവ് വോ തെരഞ്ഞെടുക്കുന്നു

'രാജ്യാന്തര ക്രിക്കറ്റിലെ കമിൻസിന്റെ വളർച്ച നായക സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിക്കും'
സിഡ്‌നി ടെസ്റ്റില്‍ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍
സിഡ്‌നി ടെസ്റ്റില്‍ സെഞ്ചുറി നേടി സ്റ്റീവ് സ്മിത്ത്/ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലിയ, ട്വിറ്റര്‍

സിഡ്നി: ആഷസ് പരമ്പരയിൽ തോൽവിയിലേക്ക് വീണാൽ പെയ്നിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. ഇവിടെ സ്റ്റീവ് സ്മിത്ത്, കമിൻസ് എന്നീ രണ്ട് പേരുകളാണ് പെയ്നിന്റെ പകരക്കാരനായി ഉയർന്ന് കേൾക്കുന്നത്. ഇവരിൽ ആര് നായക സ്ഥാനത്തേക്ക് എത്തും എന്ന് പറയുകയാണ് ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ. 

കമിൻസിനാണ് ഓസീസിന്റെ അടുത്ത നായകനാവാൻ സാധ്യത എന്നാണ് വോ പറയുന്നത്. രാജ്യാന്തര ക്രിക്കറ്റിലെ കമിൻസിന്റെ വളർച്ച നായക സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിക്കും. മറ്റാരെങ്കിലും ഇനി ഈ സ്ഥാനത്തേക്ക് പെട്ടെന്ന് വന്നു വീണില്ലെങ്കിൽ കമിൻസിനാണ് സാധ്യത, സ്മിത്ത് വൈസ് ക്യാപ്റ്റൻ, വോ പറഞ്ഞു. 

2018ലെ പന്ത് ചുരണ്ടൽ വിവാദം വരെ സ്മിത്തായിരുന്നു മൂന്ന് ഫോർമാറ്റിലും ഓസ്ട്രേലിയയുടെ ക്യാപ്റ്റൻ. പിന്നാലെ പെയ്ൻ ടെസ്റ്റ് ടീമിന്റേയും ഫിഞ്ച് വൈറ്റ് ബോൾ ടീമിന്റേയും നായക സ്ഥാനത്തേക്ക് എത്തി. എന്നാൽ ഇന്ത്യക്കെതിരെ കഴിഞ്ഞ ടെസ്റ്റ് പരമ്പര തോറ്റതോടെ പെയ്നിന് നേർക്കുള്ള വിമർശനങ്ങൾ ശക്തമാണ്. 

ആഷസ് പരമ്പരയിൽ കൂടി പ്രതികൂല ഫലം വന്നാൽ പെയ്ൻ നായക സ്ഥാനത്ത് നിന്ന് പിന്മാറുമെന്ന് വ്യക്തം. രണ്ട് വർഷത്തെ വിലക്കാണ് നായക സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് സ്മിത്തിന് മേൽ ഉണ്ടായിരുന്നത്. അതിപ്പോൾ ഇല്ല. രാജ്യാന്തര ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ സ്മിത്ത് പെയ്നിന് ശേഷം ക്യാപ്റ്റൻസിയിലേക്ക് പരി​ഗണിക്കുന്നവരുടെ പട്ടികയിൽ മുൻപിൽ തന്നെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com