വീണ്ടും നാണയഭാ​ഗ്യം കൈവിട്ടു; അഫ്​ഗാൻ ഇന്ത്യയെ ബാറ്റിങിന് അയച്ചു

ഐപിഎല്ലില്‍ മൂന്നാം തവണയാണ്‌ ഇന്ത്യയ്ക്ക് നാണയഭാ​ഗ്യം ലഭിക്കാതിരിക്കുന്നത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

അബുദാബി: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ ബാറ്റിങിന് അയച്ച് അഫ്​ഗാൻ. ടോസ് നേടിയ അഫ്​ഗാൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.  ഐപിഎല്ലില്‍ മൂന്നാം തവണയാണ്‌ ഇന്ത്യയ്ക്ക് നാണയഭാ​ഗ്യം ലഭിക്കാതിരിക്കുന്നത്.  അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30-നാണ് മത്സരം. 

ആദ്യമത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും പിന്നെ ന്യൂസീലന്‍ഡിനോട് എട്ടു വിക്കറ്റിനും തോറ്റതിന്റെ ഞെട്ടലില്‍നിന്ന് ഇന്ത്യ മുക്തരായിട്ടില്ല. അഫ്ഗാനിസ്താനാകട്ടെ, സ്‌കോട്ട്‌ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും തോല്‍പ്പിച്ചു. പാകിസ്ഥാനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു. റണ്‍റേറ്റില്‍ ഏറെമുന്നിലുള്ള അഫ്ഗാന്‍ ഇന്ത്യയെയും തോല്‍പ്പിച്ചാല്‍ സെമിയിലേക്ക് ഒരു പടികൂടി അടുക്കും. ബുധനാഴ്ച തോറ്റാല്‍ ഇന്ത്യ പുറത്താകും. സെമി ഫൈനലിന് നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യയ്ക്ക് ഇന്ന് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്.

ഇത്തവണത്തെ ലോകകപ്പില്‍ അബുദാബിയില്‍ എട്ടു മത്സരങ്ങളില്‍ ആറിലും ജയിച്ചത് രണ്ടാമതു ബാറ്റു ചെയ്തവരാണ്.ആദ്യം രണ്ടു മത്സരങ്ങളിലെ തോല്‍വിക്ക് പിന്നില്‍ ടീം സെലക്ഷനിലെ പോരായ്മകളും ഉണ്ടെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടു മത്സരങ്ങളിലും വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിക്കാതിരുന്ന വരുണ്‍ ചക്രവര്‍ത്തിക്ക് പകരം ആര്‍. അശ്വിന്‍ ടീമിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com