ഏകദിന ക്യാപ്റ്റന്‍സിയും രോഹിത് ശര്‍മയ്ക്ക്? രാഹുല്‍ ദ്രാവിഡിന്റെ നിലപാട് നിര്‍ണായകമാവും

വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയില്‍ മുന്‍പോട്ട് പോകാന്‍ സെലക്ടര്‍മാര്‍ക്ക് താത്പര്യമില്ലെന്നാണ് സൂചന
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഏകദിന ക്യാപ്റ്റന്‍സി കോഹ് ലിയില്‍ നിന്ന് മാറ്റി രോഹിത് ശര്‍മയിലേക്ക് നല്‍കണമോ എന്നതില്‍ നിര്‍ണായകമാവുക രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായമെന്ന് റിപ്പോര്‍ട്ട്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയില്‍ മുന്‍പോട്ട് പോകാന്‍ സെലക്ടര്‍മാര്‍ക്ക് താത്പര്യമില്ലെന്നാണ് സൂചന. 

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ് ലിയെ മാറ്റണമോ എന്നതില്‍ ചേതന്‍ ശര്‍മ നേതൃത്വം നല്‍കുന്ന സെലക്ഷന്‍ പാനലിന്റെ ചര്‍ച്ച തുടരുകയാണ്. 2023ലെ ഏകദിന ലോകകപ്പ് വരെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാനാണ് കോഹ് ലി ലക്ഷ്യം വയ്ക്കുന്നത്. ഇത് ബിസിസിഐ അനുവദിക്കുമോ എന്നാണ് അറിയേണ്ടത്. 

ടെസ്റ്റില്‍ കോഹ് ലി  തുടരട്ടെ

ടെസ്റ്റില്‍ കോഹ് ലി ക്യാപ്റ്റനായി തുടരട്ടെ എന്നാണ് ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് മികവ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കോഹ്‌ലിയുടെ ഏകദിന ക്യാപ്റ്റന്‍സിയിലും ബിസിസിഐ പുനരാലോചന നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവിടെ രാഹുല്‍ ദ്രാവിഡിന്റെ അഭിപ്രായം നിര്‍ണായകമാവും. 

ഫുള്‍ ടൈം ക്യാപ്റ്റനായുള്ള രോഹിത്തിന്റെ ആദ്യ പരമ്പര ന്യൂസിലാന്‍ഡിന് എതിരെയാണ്. പിന്നാലെ സൗത്ത് ആഫ്രിക്കയിലേക്ക് പരമ്പരക്കായി ഇന്ത്യന്‍ ടീം പറക്കും. കെഎല്‍ രാഹുലാണ് ട്വന്റി20യില്‍ രോഹിത്തിന്റെ വൈസ് ക്യാപ്റ്റന്‍. വിരാട് കോഹ് ലിക്ക് ട്വന്റി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com