'നോണ്‍സ്‌ട്രൈക്കറോട് മാറി നില്‍ക്കാന്‍ പറയാനാവില്ല'; അശ്വിന്റെ ഫോളോ ത്രൂയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ 

ഞാന്‍ നിയമം പാലിച്ചാണ് കളിക്കുന്നത്. ഞാന്‍ തെറ്റ് ചെയ്യുന്നില്ല, ഇതാണ് അശ്വിന്റെ നിലപാട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം അശ്വിന്റെ ബൗളിങ് ആക്ഷനിലെ ഫോളോ ത്രൂ വിവാദമായിരുന്നു. അമ്പയറുടെ കാഴ്ച മുടക്കുന്നത് ചോദ്യം ചെയ്ത് അമ്പയര്‍ നിതിന്‍ മേനോന്‍ എത്തിയെങ്കിലും അതേ ഫോളോ ത്രൂ തന്നെ അശ്വിന്‍ തുടരുകയായിരുന്നു. അശ്വിന്റെ ഈ നീക്കത്തെ വിമര്‍ശിച്ചാണ് മുന്‍ താരങ്ങളുടെ പ്രതികരണം. 

ക്രിക്കറ്റ് നിയമങ്ങളെ മുറുകെ പിടിച്ചാണ് അശ്വിന്‍ ഇങ്ങനെ ചെയ്യുന്നത് എങ്കിലും അത് അശ്വിന്റെ തന്നെ താളം തെറ്റിച്ചേക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. ഞാന്‍ നിയമം പാലിച്ചാണ് കളിക്കുന്നത്. ഞാന്‍ തെറ്റ് ചെയ്യുന്നില്ല. അമ്പയര്‍ക്ക് ഞാന്‍ പ്രയാസം നിറഞ്ഞ സമയമാണ് നല്‍കുന്നത്, ഇതാണ് അശ്വിന്റെ നിലപാട്. 

എന്തിനാണ് അശ്വിന്‍ ഇങ്ങനെ ചെയ്യുന്നത്?

എന്നാല്‍ എന്തിനാണ് അശ്വിന്‍ ഇങ്ങനെ ചെയ്യുന്നത് എന്നതാണ് ചോദ്യം. ബാറ്റ്‌സ്മാനെ അസ്വസ്ഥപ്പെടുത്താനാണോ? ബാറ്റ്‌സ്മാനാണ് പന്ത് നേരിടുന്നത്. പിന്നെ മറുവശത്ത് നില്‍ക്കുന്നവരെ എന്തിന് ബുദ്ധിമുട്ടിക്കണം. ഇന്ത്യന്‍ പിച്ചുകളില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ താളം തന്നെയാണ് തെറ്റിക്കുന്നത്. എത്രയൊക്കെ കാര്യങ്ങള്‍ പരീക്ഷിച്ചാലും നിങ്ങളുടെ ബൗളിങ്ങിനെ അത് ചെറുതായി ബാധിക്കും, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

അശ്വിന്റെ ഈ ഫോളോ ത്രൂവിലൂടെ നോണ്‍സ്‌ട്രൈക്കറെ ബ്ലോക്ക് ചെയ്യാന്‍ പാടില്ല. ടോം ലാതമിന് മുന്‍പിലായി അശ്വിന്‍ വരുന്നു എന്നാണ് മാച്ച് റഫറിയും അമ്പയറും പറഞ്ഞത്. അത് പ്രശ്‌നമാണ്. ഡെയ്ഞ്ചര്‍ ഏരിയയില്‍ അല്ല അശ്വിന്‍ പന്തെറിയുന്നത്. എന്നെ ബ്ലോക്ക് ചെയ്യുന്നതിലൂടെ തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെന്ന് നിതിന്‍ മേനോന്‍ പറയുന്നു. എന്നാല്‍ നോണ്‍ സ്‌ട്രൈക്കറെ ബ്ലോക്ക് ചെയ്യാന്‍ അശ്വിന് സാധിക്കില്ല, സൈമണ്‍ ഡൗള്‍ പറഞ്ഞു. 

അശ്വിന്‍ മനപൂര്‍വം ചെയ്തതാതിരിക്കില്ല. എന്നാല്‍ നോണ്‍ സ്‌ട്രൈക്കറോട് അശ്വിന്‍ ചെയ്തത് തെറ്റാണ്. അശ്വിന്റെ ആശയം എനിക്ക് ഇഷ്ടപ്പെട്ടു. എന്നാല്‍ നോണ്‍സ്‌ട്രൈക്കറുടെ വഴിയേ വന്ന് നോണ്‍ സ്‌ട്രൈക്കറോട് നീങ്ങി നില്‍ക്കാന്‍ പറയാന്‍ സാധിക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com