'കളിക്കാരുടെ സുരക്ഷയാണ് പ്രധാനം, കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് പോലെ ചെയ്യും'; ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ബിസിസിഐ

സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകുമോ എന്നതില്‍ പ്രതികരണവുമായി ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കയില്‍ ഒമൈക്രോണ്‍ എന്ന അപകടകാരിയായ കോവിഡ് വകഭേദം കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനവും ആശങ്കയിലായിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകുമോ എന്നതില്‍ പ്രതികരണവുമായി ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍. 

ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുകയാണ്. അവിടുത്തെ സാഹചര്യം നിരീക്ഷിക്കുന്നു. കളിക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളാണ് പിന്തുടരുക. സൗത്ത് ആഫ്രിക്കന്‍ പര്യടനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാല്‍ അത് പിന്തുടരും, അരുണ്‍ ധുമല്‍ പറഞ്ഞു. 

ഡിസംബറില്‍ ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയിലേക്ക്‌

ന്യൂസിലാന്‍ഡ് ടെസ്റ്റിന് പിന്നാലെ ഡിസംബര്‍ എട്ട്, 9 തീയതികളിലായി ഇന്ത്യന്‍ ടീം സൗത്ത് ആഫ്രിക്കയിലേക്ക് പോവാനാണ് നിശ്ചയിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ ക്വാറന്റൈന്‍ കടുപ്പിക്കുകയായിരിക്കും സ്വീകരിക്കാന്‍ പോകുന്ന മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്ന്. സൗത്ത് ആഫ്രിക്കയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ പര്യടനം റദ്ദാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 

മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനവും നാല് ടി20യുമാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ കളിക്കുന്നത്. ഇന്ത്യയുടെ എ ടീം നിലവില്‍ സൗത്ത് ആഫ്രിക്കയിലാണ്. രണ്ട് ചതുര്‍ദിന മത്സരം കൂടി ഇന്ത്യ ഇവിടെ കളിക്കും. ഒമൈക്രോണ്‍ വകഭേദം സൗത്ത് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇവിടേക്കുള്ള വിമാന സര്‍വീസുകള്‍ നിരവധി രാജ്യങ്ങള്‍ റദ്ദാക്കി കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ ഇന്ത്യയും നിരീക്ഷണം ശക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com