'അവര്‍ക്ക് വേണ്ടപ്പോള്‍ ഉപയോഗിച്ചു, അല്ലാത്തപ്പോള്‍ അവഗണിച്ചു'; ക്രിസ് ഗെയ്ല്‍ പഞ്ചാബ് വിട്ടതിന്റെ കാരണം ചൂണ്ടി പീറ്റേഴ്‌സന്‍

ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച് അല്ലാത്തപ്പോള്‍ പുറംതള്ളുന്നത് തുടരുന്നതായി ഗെയ്‌ലിന് തോന്നിയിട്ടുണ്ടാവും
ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം
ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം

ദുബായ്: ക്രിസ് ഗെയ്‌ലിനെ പഞ്ചാബ് കിങ്‌സ് കൈകാര്യം ചെയ്ത വിധത്തെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച് അല്ലാത്തപ്പോള്‍ ഉപേക്ഷിക്കുകയാണ് പഞ്ചാബ് ചെയ്യുന്നത് എന്ന് ഗെയ്‌ലിന് തോന്നിയിട്ടുണ്ടാവുമെന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. 

ശരിയായ രീതിയില്‍ അല്ല ഗെയ്‌ലിനെ പഞ്ചാബ് കൈകാര്യം ചെയ്തത്. ആവശ്യമുള്ളപ്പോള്‍ ഉപയോഗിച്ച് അല്ലാത്തപ്പോള്‍ പുറംതള്ളുന്നത് തുടരുന്നതായി ഗെയ്‌ലിന് തോന്നിയിട്ടുണ്ടാവും. ഗെയ്‌ലിന്റെ ജന്മദിനത്തിന് അവര്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. 42 വയസായി. അദ്ദേഹം സന്തോഷവാനല്ല എങ്കില്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളത് പോലെ ചെയ്യട്ടേ, പീറ്റേഴ്‌സന്‍ പറഞ്ഞു. 

ബയോ ബബിളില്‍ തുടരുക ദുഷ്‌കരമായി തോന്നിയതിനാല്‍ ഐപിഎല്ലില്‍ നിന്ന് ഗെയ്ല്‍ പിന്മാറുകയാണ് എന്നാണ് പഞ്ചാബ് കിങ്‌സ് അറിയിച്ചത്. ഈ വര്‍ഷം 10 കളിയിലാണ് ഗെയ്ല്‍ പഞ്ചാബിനായി കളിച്ചത്. 2019ല്‍ 13 കളിയില്‍ നിന്ന് 490 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും ഗെയ്‌ലിലെ കഴിഞ്ഞ സീസണിലെ ആദ്യ ഏഴ് മത്സരത്തില്‍ നിന്നും പഞ്ചാബ് മാറ്റി നിര്‍ത്തിയിരുന്നു. 

കഴിഞ്ഞ സീസണില്‍ ഏഴ് കളിയില്‍ നിന്ന് 288 റണ്‍സ് ആണ് ഗെയ്ല്‍ കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 41. സിപിഎല്ലിന് ശേഷം ഗെയ്ല്‍ നേരെ ഐപിഎല്ലിലേക്ക് എത്തുകയായിരുന്നു. രണ്ട് ബബിള്‍ തുടരുന്നതിലെ ബുദ്ധിമുട്ടും ട്വന്റി20 ലോകകപ്പിനായി മാനസികമായി ഒരുങ്ങുന്നതും ലക്ഷ്യമിട്ടാണ് ഗെയ്‌ലിന്റെ പിന്മാറ്റം എന്ന് പഞ്ചാബ് കിങ്‌സിന്റെ പ്രസ്താവനയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com