ഐപിഎല്‍ പ്ലേഓഫിന് മുന്‍പ് ചെന്നൈക്ക് ആശങ്ക; വീണ്ടും കണ്‍കഷന്‍ തലവേദനയില്‍ ഡുപ്ലസിസ് 

രാജസ്ഥാന്‍ റോയല്‍സിന് എതിരായ കളിയില്‍ മുസ്താഫിസൂര്‍ റഹ്മാനുമായി കൂട്ടിയിടിച്ച് ഡുപ്ലസിസ് വീണിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: പ്ലേഓഫ് മുന്‍പില്‍ നില്‍ക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി. പ്ലേഓഫിന് മുന്‍പ് ഡുപ്ലസിസിന്റെ കണ്‍കഷന്‍ പ്രശ്‌നമാണ് ചെന്നൈക്ക് തലവേദനയാവുന്നത്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ കളിയില്‍ മുസ്താഫിസൂര്‍ റഹ്മാനുമായി കൂട്ടിയിടിച്ച് ഡുപ്ലസിസ് വീണിരുന്നു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആറാം ഓവറിലാണ് സംഭവം. ഗ്രൗണ്ടിലേക്ക് വീണ ഡുപ്ലസിസിന് കഴുത്തിനാണ് പരിക്കേറ്റത്. ഫിസിയോ എത്തി പരിശോധിച്ചതിന് ശേഷം ഡുപ്ലസിസ് ക്രീസില്‍ തുടര്‍ന്നു. എന്നാല്‍ അധിക നേരം ക്രീസില്‍ തുടരാന്‍ ഡുപ്ലസിസിന് കഴിഞ്ഞില്ല. 

19 പന്തില്‍ നിന്ന് 25 റണ്‍സ് നേടി ഡുപ്ലസിസ് മടങ്ങി. ഈ വര്‍ഷം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമ്പോഴും ഡുപ്ലസിസ് ഗ്രൗണ്ടില്‍ സഹതാരവുമായി കൂട്ടിയിടിച്ചിരുന്നു. ബൗണ്ടറി ലൈനില്‍ ഡൈവ് ചെയ്യുമ്പോഴാണ് സഹതാരവുമായി ഡുപ്ലസിസ് കൂട്ടിയിടിച്ചത്. ഉടനെ തന്നെ ഡുപ്ലസിസിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. 

സീസണില്‍ ഇതുവരെ 460 റണ്‍സ് ഡുപ്ലസിസ് സ്‌കോര്‍ ചെയ്ത് കഴിഞ്ഞു. ഡുപ്ലസിസിനെ പ്ലേഓഫില്‍ നഷ്ടമായാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അത് വലിയ തിരിച്ചടിയാവും. ചെന്നൈയുടെ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഡുപ്ലസിസ് ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com