'ഇവിടെ 250 നേടിയാലും മതിയാവില്ല', അബുദാബിയിലെ പിച്ചിനെ പരിഹസിച്ച് ധോനി

അബുദാബിയെ ബാറ്റിങ് പിച്ചിനെ പരിഹസിച്ചാണ് മത്സര ശേഷം ധോനിയുടെ പ്രതികരണം വന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍പില്‍ വെച്ച 190 റണ്‍സ് തകര്‍ത്തടിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് മറികടന്നത്. എന്നാല്‍ അബുദാബിയെ ബാറ്റിങ് പിച്ചിനെ പരിഹസിച്ചാണ് മത്സര ശേഷം ധോനിയുടെ പ്രതികരണം വന്നത്. 

ഇവിടെ 250 റണ്‍സ് സ്‌കോര്‍ ചെയ്താലും മതിയാവില്ല എന്നായിരുന്നു ധോനിയുടെ വാക്കുകള്‍. ടോസ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് നന്നായി ബാറ്റ് ചെയ്തു. ഈ പിച്ചില്‍ 250 ആയിരുന്നു ആവും നല്ല ടോട്ടല്‍, ചിരിച്ചുകൊണ്ട് ധോനി പറഞ്ഞു. 

ഈര്‍പ്പമുണ്ടായിരുന്നു. രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പേസും മുതലാക്കാനായി. എങ്കിലും നന്നായി ബാറ്റ് ചെയ്യണമായിരുന്നു. അതാണ് അവര്‍ ചെയ്തത്. നല്ല തുടക്കം വേണമായിരുന്നു, പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് ആധിപത്യം നേടാനായി എന്നും ധോനി പറഞ്ഞു. 

ഏഴ് വിക്കറ്റ് തോല്‍വിയാണ് രാജസ്ഥാനോട് ചെന്നൈ വഴങ്ങിയത്. ബ്രാവോയും ദീപക് ചഹറും ഇല്ലാതെയാണ് ചെന്നൈ ഇറങ്ങിയത്. ഋതുരാജ് ഗയ്കവാദിന്റെ മികവിലാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 189 റണ്‍സ് കണ്ടെത്തിയത്. 60 പന്തില്‍ നിന്ന് 9 ഫോറും അഞ്ച് സിക്‌സും പറത്തി ഗയ്കവാദ് 101 റണ്‍സ് നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com