കുട്ടികളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ലേ? ചെന്നൈയുടെ ജയത്തിനായി പ്രാര്‍ഥിച്ച് സിവ സിങ് ധോനി; വൈറലായി ചിത്രങ്ങള്‍

അച്ഛന്റെ ടീം ജയിക്കാനായി കൈകള്‍ കൂപ്പിയിരുന്ന സിവ സിങ് ധോനിയുടെ പ്രാര്‍ഥനകള്‍ ഫലം കണ്ടില്ല. 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: കുട്ടികളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കും എന്നൊരു പറച്ചിലുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നാല്‍ ആ പറച്ചില്‍ ണെന്നാണ്‌ ഡല്‍ഹി-ചെന്നൈ പോര് തെളിയിക്കുന്നത്. അച്ഛന്റെ ടീം ജയിക്കാനായി കൈകള്‍ കൂപ്പിയിരുന്ന സിവ സിങ് ധോനിയുടെ പ്രാര്‍ഥനകള്‍ ഫലം കണ്ടില്ല. 

ഡല്‍ഹി-ചെന്നൈ പോരില്‍ അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞിരുന്നു. അവസാന ഓവറില്‍ ആറ് റണ്‍സ് ആണ് ബ്രാവോ പ്രതിരോധിക്കേണ്ടിയിരുന്നത്. എന്നാല്‍ മൂന്ന് റണ്‍സ് തോല്‍വിയിലേക്ക് ഡല്‍ഹിക്കെതിരെ ചെന്നൈ വീണു. ഈ സമയം ഗ്യാലറികളില്‍ ചെന്നൈയുടെ ജയത്തിനായി കൈകള്‍ കൂപ്പി പ്രാര്‍ഥിക്കുന്ന സിവയാണ് ക്യാമറ കണ്ണുകളില്‍ ഉടക്കിയത്. 

കണ്ണടച്ച് പ്രാര്‍ഥിക്കുന്ന സിവയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ചെന്നൈയോടുള്ള സിവയുടെ താത്പര്യവും പ്രാര്‍ഥനയുമെല്ലാം കണ്ട് ആരാധകര്‍ക്കും കൗതുകം. സിവ ആരാധകരുടെ മനസ് പിടിച്ചപ്പോള്‍ ധോനിക്ക് അത്ര നല്ല ദിവസമായിരുന്നില്ല ദുബായില്‍. 

ടീം തോല്‍വിയിലേക്ക് വീണതിനൊപ്പം ധോനിയുടെ ഫോമിന് എതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 27 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് ധോനിക്ക് നേടാനായത്. ടീം പ്ലേഓഫില്‍ കടന്നെങ്കിലും ധോനിയുടെ ഐപിഎല്‍ ഭാവി ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com