'ഇംഗ്ലണ്ടിന്റെ ബി ടീം തോല്‍പ്പിച്ചത് കണ്ടില്ലേ? ഇന്ത്യക്ക് പേടിയെന്നത് അസംബന്ധം'; റസാഖിനെതിരെ പാക് മുന്‍ താരം

ഇംഗ്ലണ്ടിന്റെ ബി ടീമിനോട് നമ്മള്‍ തോറ്റത് കണ്ടില്ലേ എന്നാണ് ഡാനിഷ് കനേരിയ പാകിസ്ഥാന്റെ ഇടക്കാല പരിശീലകനോട് ചോദിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലാഹോര്‍: പാകിസ്ഥാനോട് പിടിച്ച് നില്‍ക്കാന്‍ സാധിക്കാത്തതിനാലാണ് ഇന്ത്യ തങ്ങളുമായി ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവാത്തത് എന്ന അബ്ദുള്‍ റസാഖിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ഡാനിഷ് കനേരിയ. ഇംഗ്ലണ്ടിന്റെ ബി ടീമിനോട് നമ്മള്‍ തോറ്റത് കണ്ടില്ലേ എന്നാണ് ഡാനിഷ് കനേരിയ പാകിസ്ഥാന്റെ ഇടക്കാല പരിശീലകനോട് ചോദിക്കുന്നത്. 

ഇന്ത്യയുടേതിനേക്കാള്‍ കഴിവുള്ള ക്രിക്കറ്റ് താരങ്ങള്‍ എന്നും പാകിസ്ഥാന്റേതായിരുന്നു. പാകിസ്ഥാനുമായി കളിച്ചാല്‍ ജയിക്കാനാവില്ല എന്നതിനാലാണ് ഇന്ത്യ തങ്ങളുമായി കളിക്കാത്തത് എന്നെല്ലാമാണ് അബ്ദുള്‍ റസാഖ് അഭിപ്രായപ്പെട്ടത്. എന്നാല്‍ റസാഖിന്റെ വാദങ്ങള്‍ അസംബന്ധമാണെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്.   

മികച്ച ടീമാണ് പാകിസ്ഥാന്റേത് എന്ന് കരുതുന്നില്ലെന്നും ഒരു സ്‌ക്വാഡ് തികയ്ക്കാന്‍ പോലും പാകിസ്ഥാന് ബുദ്ധിമുട്ടാണെന്നും കനേരിയ പറഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും പാകിസ്ഥാന് സ്ഥിരതയില്ല. കോഹ് ലി, രോഹിത് എന്നിവരെ പുറത്താക്കി കഴിഞ്ഞാല്‍ ഈ ഇന്ത്യന്‍ ടീമിനെ തകര്‍ക്കാന്‍ എളുപ്പമാണെന്നാണ് റസാഖ് പറയുന്നത്. അസംബന്ധമാണത്. എങ്ങനെയാണ് ഈ ഇന്ത്യന്‍ ടീമിനെ നിങ്ങള്‍ക്ക് തകര്‍ക്കാനാവുക? ഡാനിഷ് കനേരിയ ചോദിക്കുന്നു. 

പാകിസ്ഥാനില്‍ ഇത്രയും പരിഗണന ലഭിക്കുന്ന ഒരു ക്രിക്കറ്റ് താരത്തില്‍ നിന്ന് ഈ വിധം പ്രതികരണം പ്രതീക്ഷിച്ചില്ല. പാകിസ്ഥാന് മുകളില്‍ ആധിപത്യം ഇന്ത്യക്കാണ്. എല്ലാ മേഖലയിലും ഇന്ത്യ നന്നായി കളിക്കുന്നു. അവര്‍ക്ക് സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെ പോലുള്ള കളിക്കാരുണ്ട്. ഇവരെ എങ്ങനെയാണ് നിങ്ങള്‍ക്ക് പുറത്താക്കാനാവുകയെന്നും കനേരിയ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com