ഗൂഗ്ലിയില്‍ നിലതെറ്റി വീണ് ധോനി, ഈ വിധം കാണുന്നത് നിരാശപ്പെടുത്തുന്നു: ഇര്‍ഫാന്‍ പഠാന്‍

'ഇത് ഗൂഗ്ലി വായിക്കാന്‍ ധോനിക്ക് കഴിയാതെ വരികയാണ് ചെയ്തത്. ആ പിഴവ് തുടരെ ആവര്‍ത്തിക്കുന്നു'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ധോനി ഈ വിധം ബാറ്റ് ചെയ്യുന്നത് നിരാശപ്പെടുത്തുന്നതായി ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഗൂഗ്ലിയില്‍ ധോനിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയത് ചൂണ്ടിയായിരുന്നു ഇര്‍ഫാന്‍ പഠാന്റെ പ്രതികരണം. 

ഫാസ്റ്റ് ബൗളേഴ്‌സിന് എതിരെയാണ് ഇങ്ങനെ പുറത്താവുന്നത് എങ്കില്‍ അത് നമുക്ക് മനസിലാക്കാം. എന്നാല്‍ ഇത് ഗൂഗ്ലി വായിക്കാന്‍ ധോനിക്ക് കഴിയാതെ വരികയാണ് ചെയ്തത്. ആ പിഴവ് തുടരെ ആവര്‍ത്തിക്കുന്നു. ആദ്യമായി സംഭവിക്കുന്നതല്ല. വരുണ്‍ ചക്രവര്‍ത്തിയുടെ ഗൂഗ്ലിയിലും ധോനി പുറത്തായിരുന്നു, ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാണിച്ചു. 

സ്റ്റംപിന് നേര്‍ക്ക് പന്ത് വരുമ്പോള്‍ കൈകള്‍ ഫ്രീയാക്കാന്‍ ധോനിക്ക് കഴിയുന്നില്ല. അവിടെയാണ് പ്രശ്‌നം. ഇവിടെ ഓാഫ് സ്റ്റംപിന് പുറത്തായാണ് പന്ത് എത്തുന്നത്. ഇന്‍സൈഡ് എഡ്ജ് ആയി. ബോട്ടം ഹാന്‍ഡില്‍ കളിക്കുമ്പോഴാണ് അത് എന്നും പഠാന്‍ ചൂണ്ടിക്കാണിച്ചു. 

രവി ബിഷ്‌നോയിയുടെ ഗൂഗ്ലിയിലാണ് ധോനി മടങ്ങിയത്. ഈ സീസണില്‍ ഒരു ഘട്ടത്തിലും സ്‌കോര്‍ ഉയര്‍ത്താന്‍ ധോനിക്ക് കഴിഞ്ഞിട്ടില്ല. 96 റണ്‍സ് മാത്രമാണ് ധോനിക്ക് കണ്ടെത്താനായത്. സ്‌ട്രൈക്ക്‌റേറ്റ് ആവട്ടെ 95.04.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com