'സ്‌ട്രൈക്ക് വേണമോ എന്ന് മാക്‌സ്‌വെല്ലിനോട് ചോദിച്ചു, ഫിനിഷ് ചെയ്യാനായിരുന്നു മറുപടി'; ബാംഗ്ലൂര്‍ ഹീറോ പറയുന്നു

കോഹ് ലിക്കും സംഘത്തിനും അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയത് 5 റണ്‍സ്. ആവേശ് ഖാനെ സിക്‌സ് പറത്തി അലിടെ ഭരത് ബാംഗ്ലൂരിന്റെ ഹീറോയായി
ഫോട്ടോ:ഐപിഎല്‍, ട്വിറ്റർ
ഫോട്ടോ:ഐപിഎല്‍, ട്വിറ്റർ

ദുബായ്:  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി 165 റണ്‍സ് ആണ് ബാംഗ്ലൂരിന് മുന്‍പില്‍ വിജയ ലക്ഷ്യം വെച്ചത്. ചെയ്‌സ് ചെയ്ത് ഇറങ്ങിയ കോഹ് ലിക്കും സംഘത്തിനും അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയത് 5 റണ്‍സ്. ആവേശ് ഖാനെ സിക്‌സ് പറത്തി അലിടെ ഭരത് ബാംഗ്ലൂരിന്റെ ഹീറോയായി. 

കളി ഫിനിഷ് ചെയ്യാന്‍ എനിക്ക് കഴിയുമെന്ന ആത്മവിശ്വാസം മാക്‌സ് വെല്‍ നല്‍കിയതായാണ് തുണച്ചത് എന്ന് ഭരത് പറയുന്നു. അവസാന മൂന്ന് പന്ത് നേരിടുന്നതിന് മുന്‍പ് സ്‌ട്രൈക്ക് കൈമാറണോ എന്ന് ഭരത്തിനോട് ഞാന്‍ ചോദിച്ചു. എന്നാല്‍ എനിക്ക് ഫിനിഷ് ചെയ്യാനാവും എന്നാണ് മാക്‌സ് വെല്‍ പറഞ്ഞത്. അത് എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കി, ഭരത് പറയുന്നു. 

അടുത്ത പന്ത് എങ്ങനെയാവും എന്നതിലേക്ക് മാത്രമായിരുന്നു എന്റെ ഫോക്കസ്. ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ചു കൂട്ടുന്നതിന് പകരം കാര്യങ്ങള്‍ ഞാന്‍ ലളിതമായി കണ്ടു. ടീം എന്ന നിലയില്‍ ആ സാഹചര്യം വിജയകരമായി മറികടക്കാനും ഞങ്ങള്‍ക്കായി. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ കളിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഇന്ത്യ എയ്ക്ക് വേണ്ടി ഞാന്‍ കളിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്ക് എതിരെയാണ് അവിടെ നമ്മള്‍ കളിക്കുന്നത്. അതിനാല്‍ പേസ് എന്നതില്‍ ഒരു സര്‍പ്രൈസുമില്ല. 

പന്തില്‍ പേസ് ഉണ്ടെങ്കില്‍ ഹാര്‍ഡ് ഹിറ്റിങ് വേണ്ടിവരില്ല. പേസ് ഉള്ള ഡെലിവറികളുടെ വെല്ലുവിളി ഏറ്റെടുക്കാനാണ് എനിക്ക് ഇഷ്ടം. ബാറ്റിങ് പൊസിഷനില്‍ എവിടെ വേണമെങ്കിലും ഞങ്ങള്‍ക്ക് കളിക്കാം. ടീം മാനേജ്‌മെന്റ് അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.. വെല്ലുവിളി ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാണ്, ഭരത് പറഞ്ഞു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി മൂന്നാം സ്ഥാനത്താണ് ഭരത് ബാറ്റിങ്ങിന് ഇറങ്ങുന്നത്. ഡല്‍ഹിക്ക് എതിരെ 52 പന്തില്‍ 78 റണ്‍സ് ഭരത് നേടി. മുംബൈക്ക് എതിരായ കളിയില്‍ 32 റണ്‍സ് നേടിയും രാജസ്ഥാന് എതിരെ 44 റണ്‍സ് നേടിയും ഭരത് ഫോമിലേക്ക് എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com