ബാലണ്‍ ഡി ഓറില്‍ ആര്‍ക്കെല്ലാം വോട്ട് നല്‍കും? മെസി വിരല്‍ ചൂണ്ടുന്നത് നാല് കളിക്കാരിലേക്ക്, കൂട്ടത്തില്‍ ലെവന്‍ഡോസ്‌കിയും 

ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് ബാലന്‍ ഡി ഓറില്‍ ആര്‍ക്ക് വോട്ട് നല്‍കുമെന്ന് മെസി വെളിപ്പെടുത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബാലന്‍ ഡി ഓറിനായി ബയേണ്‍ താരം ലെവന്‍ഡോസ്‌കിക്ക് വോട്ട് ചെയ്യുമെന്ന് മെസി. ഫ്രാന്‍സ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് ബാലന്‍ ഡി ഓറില്‍ ആര്‍ക്ക് വോട്ട് നല്‍കുമെന്ന് മെസി വെളിപ്പെടുത്തിയത്. 

എന്റെ ടീമിലെ രണ്ട് പേര്‍ക്ക് ഞാന്‍ വോട്ട് നല്‍കും, നെയ്മറിനും എംബാപ്പെയ്ക്കും. അവര്‍ കഴിഞ്ഞാല്‍ മികച്ച സീസണ്‍ കണ്ടെത്താന്‍ കഴിഞ്ഞ താരങ്ങളുണ്ട്, ലെവന്‍ഡോസ്‌കിയെ പോലെ. കരീം ബെന്‍സമയുമുണ്ട്. ഇവര്‍ വിസ്മയിപ്പിച്ചു, മെസി പറഞ്ഞു. 

നേടിയ കിരീടങ്ങള്‍ക്കും ഇവിടെ ഏറെ പ്രാധാന്യമുണ്ട്. ചാമ്പ്യന്‍സ് ലീഗ്,യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കോപ്പ അമേരിക്ക എന്നിങ്ങനെ ഏത് ജയിച്ചാലും, മെസി കൂട്ടിച്ചേര്‍ത്തു. ബാലന്‍ ഡി ഓറിന് പരിഗണിക്കപ്പെടുന്നവരുടെ ഷോര്‍ട്ട് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 

മെസിയും ക്രിസ്റ്റ്യാനോയും 30 അംഗ ലിസ്റ്റില്‍ ഇടം പിടിക്കുമ്പോള്‍ മൂന്നാമത് ഒരാള്‍ ബാലന്‍ ഡി ഓര്‍ കൈക്കലാക്കുമോ എന്ന ആകാംക്ഷയിലുമാണ് ഫുട്‌ബോള്‍ ലോകം. 50 ഗോളുകളാണ് 2021ല്‍ ലെവന്‍ഡോസ്‌കിയില്‍ നിന്ന് വന്നത്. ബുണ്ടസ് ലീഗ കിരീടവും ക്ലബ് വേള്‍ഡ് കപ്പും ഡിഎഫ്എല്‍ സൂപ്പര്‍ കപ്പും സ്വന്തമാക്കിയത് ഇവിടെ ലെവന്‍ഡോസ്‌കിയെ തുണച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com