'സീറ്റിൽ നിന്ന് ഞാൻ ചാടിയെണീറ്റു, ദി കിങ് ഈസ് ബാക്ക്'; ധോനിയുടെ ഫിനിഷിൽ ആവേശഭരിതനായി കോഹ് ലി 

ധോനിയുടെ ഈ തകർപ്പൻ പ്രകടനം കണ്ട് ത്രില്ലടിച്ചവരുടെ കൂട്ടത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയും
ഫോട്ടോ: ഫേയ്സ്ബുക്ക്
ഫോട്ടോ: ഫേയ്സ്ബുക്ക്

പിഎല്ലിൽ ഏറെ ആവേശത്തിലായ ഒരു മത്സരത്തിനാണ് എം എസ് ധോനി ആരാധകർ ഇന്നലെ സാക്ഷ്യംവഹിച്ചത്. ഫൈനൽ ഉറപ്പിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഫിനിഷർ റോളിലേക്ക് നായകൻ എത്തിയപ്പോൾ ആവേശോജ്വലമായ ക്ലൈമാസിനാണ് ആരാധകർ സാക്ഷികളായത്. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിലെ ധോനിയുടെ ഈ തകർപ്പൻ പ്രകടനം കണ്ട് ത്രില്ലടിച്ചവരുടെ കൂട്ടത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ് ലിയുമുണ്ട്.

"ആൻഡ് ദി കിങ് ഈസ് ബാക്ക്, ഈ കളിയിലെ ഏറ്റവും മികച്ച ഫിനിഷർ. ഒരിക്കൽ കൂടി ഇരിപ്പിടത്തിൽ നിന്ന് ചാടിയെണീക്കാൻ എന്നെ പ്രേരിപ്പിച്ചു" , ധോനിയെക്കുറിച്ച് കോഹ് ലിയുടെ ട്വീറ്റ് ഇങ്ങനെയാണ്. 

ഋതുരാജിന് പകരം ക്രീസിലെത്തിയ ധോനി ഒരു കിടിലൻ സിക്‌സടിച്ച് എതിരാളികൾക്ക് മേൽ സമ്മർദ്ദമിട്ടു. അവസാന ഓവറിൽ 13 റൺസാണ് ജയിക്കാൻ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ടോം കറൻ ആണ് ഡൽഹിക്കായി ബോളെറിയുന്നത്. ആദ്യ പന്തിൽ തന്നെ മോയിൻ അലി പുറത്തായി. പകരം ജഡേജ ക്രീസിലെത്തി. രണ്ടാം പന്ത് ധോനി ബൗണ്ടറി കടത്തി. അടുത്ത പന്തും ഫോർ. ഇതോടെ മൂന്ന് പന്തിൽ അഞ്ച് റൺസായി വിജയലക്ഷ്യം ചുരുങ്ങി. തൊട്ടടുത്ത പന്ത് വൈഡ്. നാലാം പന്തിൽ വീണ്ടും ഫോറടിച്ച് ധോനി ചെന്നൈയ്ക്ക് വേണ്ടി വിജയം നേടി. മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ വെറും ആറ് പന്തുകളിൽ നിന്ന്  ധോനി 18 റൺസെടുത്ത് പുറത്താവാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com