ജോസ് ബട്ട്‌ലര്‍ അടുത്ത ബാംഗ്ലൂര്‍ ക്യാപ്റ്റനാവണം, ധോനിയെ പോലെ നയിക്കും: മൈക്കല്‍ വോണ്‍ 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ ആവണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍
സെഞ്ച്വറി നേടിയ ബട്‌ലര്‍/ ട്വിറ്റർ
സെഞ്ച്വറി നേടിയ ബട്‌ലര്‍/ ട്വിറ്റർ

ലണ്ടന്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ ആവണമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ധോനിയെ പോലെ ആവാന്‍ ബട്ട്‌ലര്‍ക്ക് സാധിക്കുമെന്നാണ് വോണിന്റെ അഭിപ്രായം. 

ഇംഗ്ലണ്ട് ടീമില്‍ മോര്‍ഗന് കീഴിലാണ് ബട്ട്‌ലര്‍ കളിക്കുന്നത്. തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തില്‍ ബുദ്ധിമാനാണ് ബട്ട്‌ലര്‍. രാജസ്ഥാന്‍ റോയല്‍സ് ബട്ട്‌ലറിനെ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ബട്ട്‌ലര്‍ ആര്‍സിബി ക്യാപിലേക്ക് എത്തണം എന്നാണ് എനിക്ക്. വിക്കറ്റിന് പിന്നില്‍ ബട്ട്‌ലറെ നിര്‍ത്തുകയും ക്യാപ്റ്റനാവാന്‍ ആര്‍സിബി ആവശ്യപ്പെടുകയും വേണം, മൈക്കല്‍ വോണ്‍ പറഞ്ഞു.

ബട്ട്‌ലറെ രാജസ്ഥാന്‍ റീടെയ്ന്‍ ചെയ്യാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബട്ട്‌ലര്‍ ആര്‍സിബിയിലേക്ക് പോകണം എന്നാണ് ഞാന്‍ പറയുക. എംഎസ് ധോനിയെ പോലെയാവാനുള്ള കഴിവ് ബട്ട്‌ലറിലുണ്ട്. അക്കാര്യത്തില്‍ തനിക്ക് ഒരു സംശയവും ഇല്ലെന്നും വോണ്‍ പറഞ്ഞു.  

'വിരാട് കോഹ് ലിയുടെ ക്യാപ്റ്റനാവാന്‍ പാകത്തില്‍ വ്യക്തിത്വം അടുത്തതായി വരുന്ന ആള്‍ക്ക് വേണം. സ്വന്തം കഴിവുകളെ വ്യക്തമായി തിരിച്ചറിയുകയും ട്വന്റി20 ക്രിക്കറ്റിനെ കുറിച്ച് ബോധ്യവുമുണ്ടാവണം. കോഹ് ലിയെ പോലുള്ളവരെ കൈകാര്യം ചെയ്യാനാവണം'. 

ഈ സീസണോടെ ആര്‍സിബിയുടെ നായക സ്ഥാനം ഒഴിയുമെന്ന് കോഹ് ലി പ്രഖ്യാപിച്ചിരുന്നു. മികച്ച നിലയില്‍ ഈ സീസണില്‍ ബാംഗ്ലൂര്‍ മുന്‍പോട്ട് പോയെങ്കിലും എലിമിനേറ്ററില്‍ കൊല്‍ക്കത്തയ്ക്ക് മുന്‍പില്‍ വീണു. ഇതോടെ ഐപിഎല്ലില്‍ കിരീടമില്ലാതെ കോഹ് ലിക്ക് നായക സ്ഥാനത്ത് നിന്ന് മാറേണ്ടതായി വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com