ക്വാളിഫയറില്‍ പിഴച്ചു, എന്നാല്‍ ആദ്യ രണ്ട് വട്ടവും ധോനിയുടെ വിക്കറ്റ് വീഴ്ത്തിയത് ഋഷഭ് പന്തിന്റെ തന്ത്രം

ചെന്നൈക്കെതിരെ ഡല്‍ഹി രണ്ട് വട്ടം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ധോനിയെ പുറത്താക്കിയത് ആവേശ് ഖാനും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ധോനിക്ക് മുകളില്‍ രണ്ട് വട്ടവും ജയം പിടിച്ചത് ഋഷഭ് പന്തായിരുന്നു. ചെന്നൈക്കെതിരെ ഡല്‍ഹി രണ്ട് വട്ടം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ധോനിയെ പുറത്താക്കിയത് ആവേശ് ഖാനും. ഇവിടെ ധോനിയുടെ വിക്കറ്റ് വീഴ്ത്താന്‍ ഋഷഭ് പന്ത് മെനഞ്ഞ തന്ത്രം വെളിപ്പെടുത്തുകയാണ് ആവേശ് ഖാന്‍. 

ധോനി ക്രീസിലേക്ക് ബാറ്റ് ചെയ്യാനായി വരുമ്പോള്‍ മിഡ് ഓണിലേക്കും മിഡ് ഓഫിലേക്കും ഫീല്‍ഡറെ കൊണ്ടുവരാനാണ് പന്ത് പറഞ്ഞത്. അവര്‍ക്ക് മുകളിലൂടെ ധോനി കളിച്ചാല്‍ പ്രശ്‌നമില്ല. എന്നാല്‍ ഫുള്ളര്‍ എറിയരുത്. നിന്റെ ലെങ്ത് നിലനിര്‍ത്തി എറിയണം എന്നാണ് പന്ത് എന്നോട് പറഞ്ഞത്, ആവേശ് ഖാന്‍ പറയുന്നു. 

അഞ്ച് ഫീല്‍ഡര്‍മാരെ ഉള്ളിലേക്ക് കൊണ്ടുവരുന്നതിനെ ഞാന്‍ ആദ്യം എതിര്‍ത്തു. 30 യാര്‍ഡിന് ഉള്ളില്‍ നാല് ഫീല്‍ഡര്‍മാര്‍ മതിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും പന്ത് സമ്മതിച്ചില്ല. ഇതോടെ ഞാന്‍ പന്ത് പറഞ്ഞത് പോലെ ചെയ്തു. മിഡ് ഓണിലും മിഡ് ഓഫിലും ഫീല്‍ഡര്‍മാരെ കണ്ടതോടെ അവര്‍ക്ക് മുകളിലൂടെ അടിക്കാന്‍ ധോനി ശ്രമിച്ചു. 

ഏറെ നാളായി ധോനി കളിക്കാതെ നില്‍ക്കുകയാണ്. അതാണ് പന്ത് മുതലെടുത്തത്. ഞങ്ങള്‍ക്ക് ധോനിയുടെ വിക്കറ്റും ലഭിച്ചു, ആവേശ് ഖാന്‍ പറഞ്ഞു. ലീഗ് ഘട്ടത്തില്‍ ധോനിയെ പുറത്താക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞെങ്കിലും ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ ധോനി തകര്‍ത്തു. 

ടോം കറാന്റെ കൈകളിലേക്കാണ് പന്ത് അവസാന ഓവര്‍ നല്‍കിയത്. ഇവിടെ ധോനിക്ക് പിഴച്ചില്ല. റബാഡയ്ക്ക് പകരം അവസാന ഓവറില്‍ ടോം കറാനെ കൊണ്ടുവന്നതില്‍ പന്തിന് എതിരെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com