ധോനി വിരമിച്ച താരമാണ്, എന്നിട്ടും മോര്‍ഗനേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്നു: ഗൗതം ഗംഭീര്‍ 

ഐപിഎല്‍ ഫൈനലില്‍ ഇരുവരും നേര്‍ക്കു നേര്‍ വരുന്നതിന് മുന്‍പാണ് ഗംഭീറിന്റെ പ്രതികരണം
ഫോട്ടോ:ബിസിസിഐ, ഐപിഎല്‍
ഫോട്ടോ:ബിസിസിഐ, ഐപിഎല്‍

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ ഇല്ലെങ്കിലും ഇംഗ്ലണ്ട് നായകന്‍ മോര്‍ഗനേക്കാള്‍ നന്നായി കളിക്കുന്നത് ധോനിയാണെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. ഐപിഎല്‍ ഫൈനലില്‍ ഇരുവരും നേര്‍ക്കു നേര്‍ വരുന്നതിന് മുന്‍പാണ് ഗംഭീറിന്റെ പ്രതികരണം. 

ധോനി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നില്ല എന്നതിനാലും മോര്‍ഗന്‍ ദേശിയ ടീമിന്റെ ക്യാപ്റ്റനാണ് എന്നതിനാലും ഇരുവരുടേയും കളി താരതമ്യം ചെയ്യുന്നത് ശരിയല്ല. ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യരുത്. ധോനി രാജ്യാന്തര ക്രിക്കറ്റ് കളിക്കാത്തതിനാല്‍ അദ്ദേഹം ഫോമിലല്ലെങ്കിലും നമുക്ക് ഒന്നും പറയാനാവില്ല. എന്നാല്‍ ഇരുവരുടേയും പ്രകടനം വെച്ച് നോക്കുമ്പോള്‍ മോര്‍ഗനേക്കാള്‍ നന്നായി ധോനി ബാറ്റ് ചെയ്യുന്നു, ഗംഭീര്‍ പറഞ്ഞു. 

ധോനി വിക്കറ്റ് കീപ്പറുമാണ്. അങ്ങനെ വരുമ്പോള്‍ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റാണ് ധോനി നോക്കുന്നത്. മോര്‍ഗന് രണ്ട് വിഭാഗം നോക്കിയാല്‍ മതി, ക്യാപ്റ്റന്‍സിയും ബാറ്റിങ്ങും. അതില്‍ ബാറ്റിങ് എല്ലാ അര്‍ഥത്തിലും മോശമാണ് എന്നും ഇന്ത്യന്‍ മുന്‍ താരം പറയുന്നു. 

11 ഇന്നിങ്‌സില്‍ ആണ് സീസണില്‍ ധോനി ബാറ്റ് ചെയ്തത്. നേടിയത് 114 റണ്‍സ്. ബാറ്റിങ് ശരാശരി 16.2. മറുവശത്ത് മോര്‍ഗന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി കളിച്ചത് 15 ഇന്നിങ്‌സ്. നേടിയത് 129 റണ്‍സ്. ബാറ്റിങ് ശരാശരി 11.73.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com