പ്രതിഫലം 10 കോടി? രാഹുല്‍ ദ്രാവിഡിന് മുന്‍പില്‍ വന്‍ തുക വെച്ച് ബിസിസിഐ

10 കോടി രൂപയാണ് ഇവിടെ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. എന്നാല്‍ ബിസിസിഐയോ രാഹുല്‍ ദ്രാവിഡോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിന് ഇടയില്‍ ദ്രാവിഡിന്റെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. 

ഐപിഎല്‍ ഫൈനലില്‍ ബിസിസിഐയുടെ ക്ഷണിതാവായി രാഹുല്‍ ദ്രാവിഡ് എത്തിയിരുന്നു. ഇവിടെ വെച്ച് രാഹുല്‍ ദ്രാവിഡുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചര്‍ച്ച നടത്തി. ഒടുവില്‍ ദ്രാവിഡ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

2023 ഏകദിന ലോകകപ്പ് വരെ ആയിരിക്കും ദ്രാവിഡിന്റെ കരാര്‍ കാലാവധി. 10 കോടി രൂപയാണ് ഇവിടെ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഇന്ത്യന്‍ പരിശീലകരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വ്യക്തിയാവും ദ്രാവിഡ്.

നവംബറില്‍ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കും

ട്വന്റി20 ലോകകപ്പ് വരെയാണ് രവി ശാസ്ത്രി തുടരുക. ഇതിന് ശേഷം വരുന്ന ന്യൂസിലാന്‍ഡിന് എതിരായ പരമ്പര മുതല്‍ ദ്രാവിഡ് സ്ഥാനം ഏറ്റെടുക്കും. മക്കളുടെ പഠിത്തം, കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍, ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഇനിയും ചെയ്യാനുണ്ട് എന്നീ കാരണങ്ങളാണ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ദ്രാവിഡ് പറഞ്ഞിരുന്നത്. 

എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് ഇത്ര വലിയ പ്രതിഫലത്തില്‍ തുടരാന്‍ കഴിയില്ലെന്ന് ദ്രാവിഡിനെ ബിസിസിഐ അറിയിച്ചതായും സൂചനയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം തുടരണം എങ്കില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുക അല്ലാതെ മറ്റ് വഴിയില്ലെന്ന വിധം സമ്മര്‍ദം ദ്രാവിഡില്‍ ബിസിസിഐ ചെലുത്തിയതായും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com