ധോനിക്ക് ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്, വിരമിക്കല്‍ അടുത്ത സീസണില്‍: വീരേന്ദര്‍ സെവാഗ്‌

ക്യാപ്റ്റന്‍ എന്ന നിലയില്‍ ചെന്നൈക്കായി ധോനിക്ക് ഇനിയും നല്‍കാനുണ്ടെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ധോനിക്ക് ഒരു വര്‍ഷം കൂടി കളിക്കാനാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ചെന്നൈക്കായി ധോനിക്ക് ഇനിയും നല്‍കാനുണ്ടെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

അസാധാരണ ടീമാണ് ഇത്. ഇന്ത്യന്‍ ടീമിലെ ഒരാള്‍ക്കും ധോനിയുടെ പാരമ്പര്യത്തെ മറികടക്കാനാവില്ല. ചെന്നൈക്ക് വേണ്ടി ധോനി ചെയ്തത് പോലെ മറ്റൊരു നായകന് ചെയ്യുക പ്രയാസമാണ്. ചെന്നൈക്കൊപ്പം ധോനിക്ക് ഒരു വര്‍ഷം കൂടി ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അടുത്ത സീസണും ധോനി കളിക്കണം, അതിന് ശേഷം വിരമിക്കണം, സെവാഗ് പറഞ്ഞു. 

ധോനിയുടെ ഐപിഎല്‍ കിരീടങ്ങള്‍

എത്ര കിരീടങ്ങള്‍ നേടി എന്നത് വെച്ചാണ് ഒരു ക്യാപ്റ്റന്റെ പാരമ്പര്യം നോക്കുന്നത്. ധോനി 4 കിരീടം നേടി, 9 ഫൈനല്‍ കളിച്ചു. ഇതിനൊപ്പം എത്തുക എന്ന് പറഞ്ഞാല്‍ പ്രയാസമാണ്. രോഹിത് ശര്‍മ അടുത്തുണ്ട് എന്നാല്‍ 9 സീസണുകളില്‍ ഫൈനല്‍ കളിക്കണം, രോഹിത്തിന് ഇനിയും സമയം വേണം എന്നും സെവാഗ് പറഞ്ഞു. 

ഐപിഎല്ലിലെ എംഎസ് ധോനിയുടെ ഭാവി

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ധോനിയുടെ ഭാവിയില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. റിറ്റെന്‍ഷന്‍ കാര്‍ഡ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉപയോഗിക്കുന്നു എങ്കില്‍ അത് ആദ്യം ധോനിക്ക് വേണ്ടിയായിരിക്കും എന്നാണ് ഫ്രാഞ്ചൈസി വൃത്തങ്ങള്‍ പറയുന്നത്.

എത്ര കളിക്കാരെ റിറ്റെയ്ന്‍ ചെയ്യാനാവും എന്ന കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തേണ്ടതുണ്ട്. എന്നാല്‍ അതെല്ലാം രണ്ടാമത് നില്‍ക്കുന്ന കാര്യങ്ങളാണ്. കാരണം ആദ്യത്തെ കാര്‍ഡ് ഉപയോഗിക്കുന്നത് തന്നെ ധോനിക്ക് വേണ്ടിയാവും. ഈ കപ്പലിന് ക്യാപ്റ്റന്‍ വേണം, ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com