രാഹുല്‍ ദ്രാവിഡിന്റെ വരവ് അറിയില്ല, ധോനി എത്തുന്നതില്‍ സന്തോഷം: വിരാട് കോഹ്‌ലി

ട്വന്റി20 ലോകകപ്പിന് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ് ലിയുടെ പ്രതികരണം
വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫയല്‍ ചിത്രം
വിരാട് കോഹ്‌ലി, എംഎസ് ധോനി/ഫയല്‍ ചിത്രം

ദുബായ്: ട്വന്റി20 ലോകകപ്പില്‍ ധോനി മെന്ററായി വരുന്നതില്‍ സന്തോഷമെന്ന് വിരാട് കോഹ് ലി. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് അറിയില്ലെന്നും കോഹ് ലി പറഞ്ഞു. ട്വന്റി20 ലോകകപ്പിന് മുന്‍പായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കോഹ് ലിയുടെ പ്രതികരണം. 

ദ്രാവിഡ് പരിശീലകനായി വരുന്നതിനെ കുറിച്ച് അറിയില്ല. അക്കാര്യത്തില്‍ ആരുമായും ഇതുവരെ വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നും കോഹ്‌ലി പ്രതികരിച്ചു. ടീമിന്റെ ആത്മവീര്യം ഉയര്‍ത്താന്‍ ധോനി മെന്ററായി എത്തുന്നതിലൂടെ കഴിയും. ധോനിയുടെ പ്രായോഗിക നിര്‍ദേശങ്ങളും വിലയിരുത്തലുകളും ടീമിന് ഗുണമാവും എന്നും കോഹ് ലി പറഞ്ഞു. 

ക്യാപ്റ്റനായിരുന്ന സമയത്തും ധോനി ഞങ്ങളുടെ മെന്ററായിരുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ കരിയറിന്റെ തുടക്കമായിരുന്നു അത്. ഇപ്പോള്‍ അതേ റോളിലേക്ക് ധോനി തിരികെ വരുന്നു. ധോനിയുടെ സാന്നിധ്യം യുവ താരങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ടീമിലേക്ക് തിരിച്ചെത്തുന്നതില്‍ ധോനിയും ആവേശത്തിലാണെന്ന് കോഹ് ലി പറഞ്ഞു. 

രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക്? നവംബറില്‍ ചുമതല ഏറ്റെടുത്തേക്കും
 

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം മുതല്‍ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്‍ ഫൈനലില്‍ ബിസിസിഐയുടെ പ്രത്യേക ക്ഷണിതാവായിരുന്നു ദ്രാവിഡ്. ഇവിടെ വെച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചര്‍ച്ച നടത്തി. 

ഈ ചര്‍ച്ചയില്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാമെന്ന് ദ്രാവിഡ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുത്താല്‍ 2023 ഏകദിന ലോകകപ്പ് വരെ തുടരം. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനേയും ബിസിസിഐ സമീപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോണ്ടിങ് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com