നെതര്‍ലന്‍ഡിനതിരെ ഹാട്രിക്; ഒരോവറില്‍ നാല് വിക്കറ്റ്; ബൗളിങില്‍ വിസ്മയം തീര്‍ത്ത് കെര്‍ട്ടിസ് കാംഫര്‍

പത്താം ഓവറിലാണ് കെര്‍ട്ടിസ് ബൗളിങില്‍ വിസ്മയം തീര്‍ത്തത്.
നെതര്‍ലന്റിനെതിരെ ഹാട്രിക് നേടിയ കാംഫറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
നെതര്‍ലന്റിനെതിരെ ഹാട്രിക് നേടിയ കാംഫറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ട്വന്റി 20 ലോകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അയര്‍ലന്‍ഡിന്‍രെ കെര്‍ട്ടിസ് കാംഫറിന് ഹാട്രിക്. ഓരോവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. 15 ഓവര്‍ പിന്നിടുമ്പോള്‍ നെതര്‍ലന്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്. ട്വന്റി 20യില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഐറിഷ് താരംമാണ് കാംഫര്‍

ട്വന്റി 20യില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഐറിഷ് താരം

മൂന്ന് ഓവര്‍ എറിഞ്ഞ കെര്‍ട്ടിസ് 20 റണ്‍സിന് നാലുവിക്കറ്റുകള്‍ വീഴ്ത്തി. പത്താം ഓവറിലാണ് കെര്‍ട്ടിസ് ബൗളിങില്‍ വിസ്മയം തീര്‍ത്തത്. നാല് വിക്കറ്റുകളാണ് ഈ ഓവറില്‍ വീഴ്ത്തിയത്. ആദ്യ പന്ത് വൈഡായി. പിന്നിടുള്ള തുടര്‍ച്ചയായ ബോളുകളിലാണ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.  കോളിന്‍ ആക്കര്‍മാന്‍, റയാന്‍ ടെന്‍ ഡോസ് ചേറ്റ്, സ്‌കോട്ട് എഡ്വേര്‍ഡ്‌സ്, റോലോഫ് എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്്

ഐര്‍ലന്‍ഡിനായി മാക്‌സ് ഒഡൗഡ് മാത്രമാണ് പിടിച്ചുനിന്നത്. പുറത്താകെ 44 റണ്‍സ് നേടി. ഐര്‍ലന്‍ഡിനായി ജോഷാ ലിറ്റില്‍  ഒരു വിക്കറ്റ് വീഴ്ത്തി. ബെന്‍കൂപ്പര്‍ റണ്‍ ഔട്ട് ആവുകയും ചെയ്തു.

റഷീദ് ഖാന്‍, ലസിത് മലിംഗ എന്നിവരാണ് ഐപിഎല്‍ ലോകകപ്പില്‍ നേരത്തെ ഹാട്രിക് നേടിയ താരങ്ങള്‍. ഐര്‍ലന്‍ഡിനെതിരെയാണ് റാഷിദ് ഖാന്‍ ഹാട്രിക്ക് നേടിയതെങ്കില്‍ ന്യൂസിലന്റിനെതിരെയായിരുന്നു മലിംഗയുടെ നേട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com