ഹര്‍ദിക് ബൗള്‍ ചെയ്യാത്തത് ഇന്ത്യയെ ബാധിക്കില്ല, ആ കുറവ് അതിജീവിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്: കപില്‍ദേവ്‌

ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തത് ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തെ ബാധിക്കില്ലെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്: ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാത്തത് ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റത്തെ ബാധിക്കില്ലെന്ന് മുന്‍ നായകന്‍ കപില്‍ ദേവ്. എന്നാല്‍ കോഹ് ലിക്ക് മുന്‍പിലുള്ള ഓപ്ഷനുകളില്‍ അത് വ്യത്യാസം കൊണ്ടുവരുമെന്നും കപില്‍ ദേവ് പറഞ്ഞു. 

ഓള്‍റൗണ്ടറുടെ സാന്നിധ്യം ഒരു ടീമില്‍ വലിയ വ്യത്യാസം കൊണ്ടുവരും. ഓള്‍റൗണ്ടര്‍ ഉണ്ടെങ്കില്‍ ക്യാപ്റ്റന് ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്നതിന് കൂടുതല്‍ ഫ്‌ളെക്‌സിബിളിറ്റി ലഭിക്കും. രണ്ട് ഓവര്‍ എങ്കിലും ഹര്‍ദിക്കിന് എറിയാന്‍ സാധിച്ചാല്‍ അത് കൂടുതല്‍ ഫ്‌ളെക്‌സിബിളിറ്റി ഇന്ത്യന്‍ ടീമിന് നല്‍കുമെന്നും കപില്‍ ദേവ് ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്തില്ലെങ്കില്‍ പോലും ആ കുറവ് മറികടക്കുന്നതിനുള്ള ശേഷ ഇന്ത്യന്‍ ടീമിനുണ്ട്. നെറ്റ്‌സില്‍ 40-50 പന്തുകള്‍ എറിയാന്‍ കഴിഞ്ഞാല്‍ അത് ഏതൊരു ബൗളറുടേയും ആത്മവിശ്വാസം ഉയര്‍ത്തും. അതിന് സാധിച്ചില്ലെങ്കില്‍ പൂര്‍ണമായും അര്‍പ്പിച്ച് കളിക്കാനാവില്ല. 

നെറ്റ്‌സില്‍ പരിശീലനം നടത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാവില്ല. ഏത് തരത്തിലുള്ള പരിക്കും കളിക്കാരന്റെ പ്രാപ്തി കുറയ്ക്കും എന്നും കപില്‍ ദേവ് പറഞ്ഞു. ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരത്തിലും ഹര്‍ദിക് പന്തെറിഞ്ഞില്ല. 

ബൗള്‍ ചെയ്യാതെ ഹര്‍ദിക്, ഫിനിഷര്‍ മാത്രമായി ഇറക്കരുതെന്ന് മുന്‍ താരങ്ങള്‍

ഐപിഎല്ലില്‍ ഹര്‍ദിക് പാണ്ഡ്യ പന്തെറിയാതിരുന്നതോടെ തന്നെ ചോദ്യങ്ങള്‍ ശക്തമായിരുന്നു. ഫിനിഷര്‍ എന്ന നിലയില്‍ മാത്രമാവും ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഹര്‍ദിക്കിനെ ചിലപ്പോള്‍ ഉപയോഗിക്കുക. ഹര്‍ദിക്കിന് ബൗള്‍ ചെയ്യാന്‍ കഴിയാതെ വന്നാലുള്ള സാഹചര്യം മുന്‍പില്‍ കണ്ടാണ് അക്‌സര്‍ പട്ടേലിനെ മാറ്റി പകരം ശര്‍ദുല്‍ താക്കൂറിനെ ഇന്ത്യ ലോകകപ്പ് സംഘത്തിലേക്ക് ഉള്‍പ്പെടുത്തിയത്. 

ശസ്ത്രക്രിയക്ക് ശേഷം ഹര്‍ദിക് പഴയ നിലയില്‍ പന്തെറിഞ്ഞിരുന്നില്ല. ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കുന്നതിനുള്ള ശ്രമം തുടരുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. എന്നാല്‍ ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ആയിട്ടല്ലെങ്കില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തരുത് എന്ന വാദം പല ഇന്ത്യന്‍ മുന്‍ താരങ്ങളും ഉയര്‍ത്തി കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com