ധോനിയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇല്ല, ചെന്നൈ ഇല്ലാതെ ധോനിയും: എന്‍ ശ്രീനിവാസന്‍ 

. അടുത്ത സീസണിലും ധോനി ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് ശ്രീനിവാസന്റെ വാക്കുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: എംഎസ് ധോനി ഇല്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇല്ലെന്ന് ഫ്രാഞ്ചൈസി ഉടമയും ബിസിസിഐ മുന്‍ പ്രസിഡന്റുമായ എന്‍ ശ്രീനിവാസന്‍. അടുത്ത സീസണിലും ധോനി ടീമിന്റെ അവിഭാജ്യ ഘടകമായിരിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് ശ്രീനിവാസന്റെ വാക്കുകള്‍. 

ധോനി ചെന്നൈയിലേക്ക് തിരിച്ചെത്തുമ്പോഴായിരിക്കും കിരീടം നേടിയതന്റെ ആഘോഷം നടത്തുകയുള്ളെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഐപിഎല്‍ കിരീടവുമായി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു എന്‍ ശ്രീനിവാസന്റെ പ്രതികരണം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ് ധോനി. ധോനിയില്ലാതെ ചെന്നൈയും ചെന്നൈയില്ലാതെ ധോനിയുമില്ല. അടുത്ത സീസണില്‍ എത്ര കളിക്കാരെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് വ്യക്തമല്ല എന്നതും ശ്രീനിവാസന്‍ ചൂണ്ടിക്കാണിച്ചു. 

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കളിക്കാര്‍ ഇല്ലെന്ന വിമര്‍ശനത്തോടും ശ്രീനിവാസന്‍ പ്രതികരിച്ചു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ നിന്നുള്ള 13 കളിക്കാര്‍ ഐപിഎല്ലിലെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിലും കളിക്കുന്നുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു. 

ധോനിയുടെ ഐപിഎല്‍ ഭാവി 

എംഎസ് ധോനി അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളിക്കാരനായി ഉണ്ടാവുമോ എന്ന ചോദ്യമാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. റിറ്റെയ്ന്‍ കാര്‍ഡ് ലഭിച്ചാല്‍ ആദ്യത്തേത് ഉപയോഗിക്കുക ധോനിക്ക് വേണ്ടിയാവും എന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ ബിസിസിഐ റിറ്റെയ്ന്‍ പോളിസി വ്യക്തമാക്കിയതിന് ശേഷമാവും തീരുമാനം എടുക്കുക എന്ന് ധോനി പറഞ്ഞിരുന്നു. കളിക്കാരനായിട്ടല്ലെങ്കിലും ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ തന്നെയുണ്ടാവും എന്ന് വ്യക്തമാണ്. നിലവില്‍ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം യുഎഇയിലാണ് ധോനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com