11.2 ഓവറില്‍ 12 റണ്‍സിന് അര്‍ജന്റീന ഓള്‍ഔട്ട്; ചെയ്‌സ് ചെയ്ത ബ്രസീലിന് ഏഴ് റണ്‍ എക്‌സ്ട്രായും!

ഫുട്‌ബോള്‍ ലോകപ്പ് അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നാല്‍ തീപാറും. ക്രിക്കറ്റിലോ?
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെക്‌സിക്കോ സിറ്റി: ഫുട്‌ബോള്‍ ലോകപ്പ് അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നാല്‍ തീപാറും. ക്രിക്കറ്റിലോ? ഫുട്‌ബോളിലെ വമ്പന്മാരുടെ ക്രിക്കറ്റിലെ സ്‌കോര്‍ കണ്ട കൗതുകത്തിലാണ് ആരാധകര്‍ ഇപ്പോള്‍. 

വനിതാ ട്വന്റി20 ലോകകപ്പിലെ അമേരിക്കന്‍ മേഖലയിലെ യോഗ്യതാ മത്സരത്തിലാണ് അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നത്. അര്‍ജന്റീനയാണ് ആദ്യം ബാറ്റ് ചെയ്തത്. 11.2 ഓവറില്‍ 12 റണ്‍സിന് ഓള്‍ഔട്ടായി. രണ്ട് ഓവറില്‍ ചെയ്‌സ് ചെയ്ത് ബ്രസീല്‍ ജയം പിടിച്ച്. എട്ട് വിക്കറ്റിനാണ് ബ്രസീലിന്റെ ജയം. ഏഴ് റണ്‍സ് ഇവിടെ എക്‌സ്ട്രാ ആയി ബ്രസീലിന് ലഭിച്ചു. 

അര്‍ജന്റീനിയന്‍ നിരയില്‍ ഒരു റണ്‍ വീതം എടുത്ത് മൂന്ന് പേരാണ് പുറത്തായത്. നാല് പേര്‍ ഡക്കായി. എക്‌സ്ട്രാ ആയി മൂന്ന് റണ്‍സ് ലഭിച്ചു. 21 പന്ത് നേരിട്ട അര്‍ജന്റീനയുടെ കാറ്റലിന ഗ്രിലോണിയാണ് കൂടുതല്‍ സമയം ക്രീസില്‍ നിന്ന താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com