അയാള്‍ ക്ലിക്ക് ആയാല്‍ ഇത് പിന്നെ വണ്‍ സൈഡ് ഗെയിം, സെവാഗ് വിരല്‍ ചൂണ്ടുന്നത് ഈ താരത്തിലേക്ക്

ഹര്‍ദിക്കിനെ പാകിസ്ഥാന് എതിരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നും സെവാഗ് പറഞ്ഞു
വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം
വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഹര്‍ദിക് പാണ്ഡ്യ ക്ലിക്ക് ആയാല്‍ പിന്നെ വണ്‍ സൈഡഡ് മത്സരം ആയിരിക്കും പാകിസ്ഥാനെതിരെ കാണാനാവുക എന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ഹര്‍ദിക്കിനെ പാകിസ്ഥാന് എതിരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നും സെവാഗ് പറഞ്ഞു. 

എന്റെ ടീമില്‍ ഹര്‍ദിക് ഉണ്ടാവും. ക്ലിക് ആയാല്‍ മത്സരം ഏകപക്ഷീയമാക്കാന്‍ പ്രാപ്തിയുള്ള ബാറ്റ്‌സ്മാനാണ് അയാള്‍. അതിനുള്ള പ്രാപ്തി ഹര്‍ദിക്കിനുണ്ട്. പല വട്ടം ഹര്‍ദിക് അത് നമുക്ക് കാണിച്ച് തന്നു. ബൗള്‍ ചെയ്യാനുള്ള ഫിറ്റ്‌നസും ഹര്‍ദിക് കണ്ടെത്തിയാല്‍ ഇരട്ടി സന്തോഷം, സെവാഗ് പറഞ്ഞു. 

നെറ്റ്‌സില്‍ മികവ് കാണിച്ചാല്‍ ഹര്‍ദിക്കിനെ കളിപ്പിക്കണം

അഞ്ച് ബൗളര്‍മാരുമായാണ് ഇറങ്ങേണ്ടത്. ഹര്‍ദിക്കോ, ബാറ്റ്‌സ്മാന്മാരില്‍ ആര്‍ക്കെങ്കിലുമോ ഏതാനും ഓവര്‍ എറിയാന്‍ കഴിഞ്ഞാല്‍ പെര്‍ഫക്ട് ടീം ആവും. എന്നാല്‍ ഹര്‍ദിക് ഫോമില്‍ അല്ലെങ്കില്‍, നെറ്റ്‌സില്‍ മികവ് കാണിക്കുന്നില്ലെങ്കില്‍ മറ്റൊരു ബാറ്റ്‌സ്മാനെ നോക്കണം. അതല്ലെങ്കില്‍ ഹര്‍ദിക് ആണ് എന്റെ ഫസ്റ്റ് പിക്ക്, സെവാഗ് പറഞ്ഞു. 

2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ 19 പന്തില്‍ നിന്ന് 26 റണ്‍സ് ആണ് നേടിയത്. അന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ കണ്ടെത്തിയത് 336 റണ്‍സ്. അന്ന് എട്ട് ഓവര്‍ ഹര്‍ദിക് പന്തെറിയുകയും ചെയ്തു. മുഹമ്മദ് ഹഫീസ്, മാലിക് എന്നിവരുടെ വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com