മൂന്നാം വിക്കറ്റും വീണു; പാകിസ്ഥാനെതിരെ ഇന്ത്യ പരുങ്ങലിൽ

മൂന്നാം വിക്കറ്റും വീണു; പാകിസ്ഥാനെതിരെ ഇന്ത്യ പരുങ്ങലിൽ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യ പരുങ്ങുന്നു. ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരയ രോഹിത് ശർമ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരാണ് മടങ്ങിയത്. രോഹിത്, രാഹുൽ എന്നിവരെ പുറത്താക്കി ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ ഞെട്ടിച്ചത്. പിന്നാലെ സൂര്യകുമാറിനെ പുറത്താക്കി ഹസൻ അലിയാണ് ഇന്ത്യക്ക് പ്രഹരമേൽപ്പിച്ചത്. 

ഒന്നാം ഓവറിന്റെ നാലാം പന്തിൽ രോഹിത് വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് മടങ്ങിയത്. ​ഗോൾ‍ഡൻ ഡക്കായാണ് രോഹിതിന്റെ മടക്കം. പിന്നാലെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുലിനെ ഷഹീൻ ക്ലീൻ ബൗൾഡാക്കി. ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ആറ് ൺസെന്ന നിലയിലാണ്. രാഹുൽ മൂന്ന് റൺസുമായി മടങ്ങി. 

ഒരു സിക്സടിച്ച് മികച്ച രീതിയിൽ തുടങ്ങിയ സൂര്യകുമാറിന് പക്ഷേ അധികം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. താരം 11 റൺസുമായാണ് മടങ്ങിയത്.  വിരാട് കോഹ്‌ലി 20 റൺസുമായി ഋഷങ് പന്ത് 4 റൺസുമായും ക്രീസിൽ. ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലാണ്. 

ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ വരുണ്‍ ചക്രവര്‍ത്തി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇടം നേടി. ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി. 

പ്ലെയിങ് ഇലവൻ

ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്‌റ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി.

പാകിസ്ഥാന്‍: ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയിബ് മാലിക്, ഷദബ് ഖാന്‍, ആസിഫ് അലി, ഇമദ് വാസിം, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹിന്‍ അഫ്രീദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com