ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാം, ഒരുങ്ങി തന്നെയാണ് ഇരിക്കുന്നത്: ഇംഗ്ലണ്ട് പരിശീലകന്‍  

ഇന്ത്യയെ പോലെ ഉന്നത നിലവാരമുള്ള ടീമില്‍ നിന്ന് തിരിച്ചു വരവ് ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് അറിയാം
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ഓവല്‍: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കും. 1-1ന് സമനില പിടിച്ച് നില്‍ക്കുകയാണ് ഇരു ടീമും. ലീഡ്‌സിലെ ഇന്നിങ്‌സ് തോല്‍വിയുടെ നാണക്കേടില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ ശ്രമിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇംഗ്ലണ്ട് സഹപരിശീലകന്‍ പോള്‍ കോളിങ് വുഡ്. 

ഇന്ത്യന്‍ ടീമില്‍ നിന്ന് ഒരു തിരിച്ചടി ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാരണം ഇന്ത്യയെ പോലെ ഉന്നത നിലവാരമുള്ള ടീമില്‍ നിന്ന് തിരിച്ചു വരവ് ഉണ്ടാവുമെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ അത്തരമൊരു തിരിച്ചടി നേരിടാന്‍ തയ്യാറായി തന്നെയാണ് ഇംഗ്ലണ്ട് ഇറങ്ങുക, കോളിങ്‌വുഡ് വ്യക്തമാക്കി. 

ഇന്ത്യയെ മുന്‍ ഓസ്‌ട്രേലിയന്‍ ടീമുമായി താരതമ്യപ്പെടുത്തുന്നതിനേയും കോളിങ് വുഡ് തള്ളി. പണ്ട് കളിച്ച രീതിയില്‍ അല്ല ഓസ്‌ട്രേലിയന്‍ ടീം പോലും ഇപ്പോള്‍ കളിക്കുന്നത്. അവരുടെ പെരുമാറ്റത്തിലും സമീപനത്തിലുമെല്ലാം ഏറെ മാറ്റമുണ്ട്. അതിനാല്‍ ഇന്ത്യയെ ഓസ്‌ട്രേലിയയുമായി താരതമ്യം ചെയ്യുന്നത് കടന്ന കയ്യാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഹെഡിങ്‌ലേയില്‍ ഒന്നാം ഇന്നിങ്‌സില്‍ 78 റണ്‍സിന് ഓള്‍ഔട്ട് ആയതില്‍ ഇന്ത്യയെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും കോളിങ് വുഡ് പറഞ്ഞു. അവിടെ പിച്ചും മറ്റ് സാഹചര്യങ്ങളും ബൗളിങ്ങിന് അനുകൂലമായിരുന്നു. മികച്ച ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഇന്ത്യക്ക് കാര്യങ്ങള്‍ ദുഷ്‌കരമാക്കുകയായിരുന്നു എന്നും കോളിങ് വുഡ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com