വല കുലുക്കിയത് 111 വട്ടം; ഏത് രാജ്യത്തിന് എതിരെയാണ് ഏറ്റവും കൂടുതല്‍ ഗോളുകള്‍? ക്രിസ്റ്റിയാനോയുടെ പ്രഹരത്തില്‍ വലഞ്ഞവര്‍ ഇവര്‍

44 രാജ്യങ്ങള്‍ക്കെതിരെയാണ് കരിയറില്‍ ക്രിസ്റ്റിയാനോ ഗോള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലിസ്ബണ്‍: 88ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയായിരുന്നു അയര്‍ലാന്‍ഡിന് എതിരെ സമനില പിടിച്ച് ക്രിസ്റ്റ്യാനോയുടെ ഗോള്‍ എത്തിയത്. പിന്നാലെ ഗ്യാലറിയിലേക്ക് നോക്കി സ്വന്തം കാണികളോട് ആരവം ഉയര്‍ത്താന്‍ ആംഗ്യം കാണിച്ച് ക്രിസ്റ്റിയാനോ. പോര്‍ച്ചുഗലിന് ജയം നേടിക്കൊടുക്കുന്ന ഗോള്‍ അവസാന വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് അവിടെ പിറക്കുമെന്ന് ക്രിസ്റ്റ്യാനോ ഉറപ്പിച്ചിരുന്നിരിക്കണം...

111 ഗോളുകളാണ് ഇപ്പോള്‍ പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോയുടെ പേരിലായുള്ളത്. ഇതില്‍ ഏത് രാജ്യത്തിന് എതിരെയാണ് ക്രിസ്റ്റിയാനോ കൂടുതല്‍ ഗോളുകള്‍ നേടിയിരിക്കുന്നത്? 44 രാജ്യങ്ങള്‍ക്കെതിരെയാണ് കരിയറില്‍ ക്രിസ്റ്റിയാനോ ഗോള്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 

ക്രിസ്റ്റിയാനോയുടെ പ്രഹരം ഏറ്റവും കൂടുതല്‍ ഏറ്റ രണ്ട് രാജ്യങ്ങള്‍ സ്വീഡനും ലിത്വാനിയയുമാണ്. രണ്ട് രാജ്യങ്ങള്‍ക്കും എതിരെ ഏഴ് ഗോളുകള്‍ വീതമാണ് ക്രിസ്റ്റിയാനോ അടിച്ചിരിക്കുന്നത്. അന്‍ഡോറ എന്ന രാജ്യത്തിന് എതിരെ ആറ് വട്ടം ക്രിസ്റ്റിയാനോ ഗോള്‍വല കുലുക്കി. 

അര്‍മേനിയക്കും ലാത്വിയക്കും ലക്‌സംബര്‍ഗിനും എതിരെ അഞ്ച് വട്ടം വീതം ഗോള്‍ വല കുലുക്കാനും ക്രിസ്റ്റിയാനോയ്ക്ക് കഴിഞ്ഞു. എസ്‌റ്റോണിയ, ഫറോ ഐലന്റ്, ഹംഗറി, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ക്ക് എതിരെ നാല് വട്ടം വീതം ക്രിസ്റ്റിയാനോ ഗോള്‍ നേടി. 

ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നോര്‍തേണ്ട ഐലന്റ്, റഷ്യ, സ്‌പെയ്ന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് എതിരെ മൂന്ന് വട്ടം വീതമാണ് ക്രിസ്റ്റ്യാനോ ഗോള്‍ വല കുലുക്കിയത്. അസര്‍ബൈജാന്‍, ബോസ്‌നിയ, കാമറൂണ്‍, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഈജിപ്ത്, കസാകിസ്ഥാന്‍, സൗദി അറേബ്യ, ഫ്രാന്‍സ് എന്നീവ രാജ്യങ്ങള്‍ക്ക് എതിരെ രണ്ട് വട്ടം വീതം സൂപ്പര്‍ താരം ഗോള്‍ നേടി. 

അര്‍ജന്റീന, ക്രൊയേഷ്യ, ഇക്വഡോര്‍, ഫിന്‍ലാന്‍ഡ്, ഘാന, ഗ്രീസ്, ഐസ്ലാന്‍ഡ്, ഇറാന്‍, മൊറോകോ, ജര്‍മനി, വെയില്‍സ്, ഉക്രെയ്ന്‍, സ്ലൊവാകിയ, സെര്‍ബിയ, പോളണ്ട്, പനാമ, നോര്‍ത്ത് കൊറിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് എതിരെ ഓരോ തവണ വീതം ഗോളും ക്രിസ്റ്റിയാനോയുടെ അക്കൗണ്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com