അശ്വിൻ/ ട്വിറ്റർ
അശ്വിൻ/ ട്വിറ്റർ

'അശ്വിന്‍ മികച്ച പ്രകടനം പുറത്തെടുക്കുമോ എന്ന് പേടിയാണോ?' ടീം മാനേജ്‌മെന്റിനെതിരെ ആരാധകര്‍ 

നാലാം ടെസ്റ്റിലും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടീം മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വിമര്‍ശനം

നാലാം ടെസ്റ്റിലും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടീം മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ വിമര്‍ശനം. ഓവലില്‍ രണ്ടാം ദിനത്തിലേക്ക് എത്തുമ്പോള്‍ സ്പിന്നിന് പിന്തുണ ലഭിക്കുമെന്ന് വ്യക്തമായിട്ടും ഇന്ത്യയുടെ പ്രധാന സ്പിന്നറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തത് ചൂണ്ടിയാണ് വിമര്‍ശനം. 

ആര്‍ അശ്വിന് പുറമെ മുഹമ്മദ് ഷമിയെ മാറ്റി നിര്‍ത്തിയ നടപടിയും ചോദ്യം ചെയ്യപ്പെടുന്നു. മുഹമ്മദ് ഷമിക്കും ഇഷാന്ത് ശര്‍മയ്ക്കും പകരം ശര്‍ദുലിനേയും ഉമേഷ് യാദവിനേയുമാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. 

പരിക്കിനെ തുടര്‍ന്നാണ് മുഹമ്മദ് ഷമിയെ മാറ്റി നിര്‍ത്തിയത് എന്നാണ് സൂചന. രവീന്ദ്ര ജഡേജയുടെ ബാറ്റിങ് കൂടി കണക്കിലെടുത്താണ് നാലാം ടെസ്റ്റിലേക്ക് അശ്വിന് പകരം ജഡേജയെ തെരഞ്ഞെടുക്കാന്‍ കാരണം. എങ്കിലും നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറും ലോക ക്രിക്കറ്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പില്‍ നില്‍ക്കുന്നതുമായ താരത്തെ ഒഴിവാക്കിയതില്‍ വലിയ ചോദ്യങ്ങള്‍ ഉയരുന്നു. 

അഞ്ച് ടെസ്റ്റ് സെഞ്ചുറിയും തന്റെ പേരിലുള്ള താരമാണ് അശ്വിന്‍. രവീന്ദ്ര ജഡേജ നാലാം ടെസ്റ്റില്‍ മികവിലേക്ക് എത്താതിരുന്നാല്‍ ടീം സെലക്ഷനില്‍ വലിയ വിമര്‍ശനം കോഹ് ലിക്ക് നേരിടേണ്ടതായി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com