ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന് താലിബാന്റെ പച്ചക്കൊടി, പിന്നാലെ ഇന്ത്യക്കെതിരേയും മത്സരം

താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് മുകളിലും കരിനിഴല്‍ വീണിരുന്നു
റാഷിദ് ഖാൻ/ ട്വിറ്റർ
റാഷിദ് ഖാൻ/ ട്വിറ്റർ

കാബുള്‍: താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് മുകളിലും കരിനിഴല്‍ വീണിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് കളിക്കാന്‍ അനുമതി നല്‍കിയതായി താലബാന്‍ വക്താവ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കെതിരെ അഫ്ഗാന്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകളാണ് വരുന്നത്. 

അടുത്ത വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാന്‍ ടീം ടെസ്റ്റ് കളിക്കാനായി ഇന്ത്യയിലേക്ക് എത്താന്‍ ഏറെ സാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹമീദ് ഷിന്‍വാരി ദേശിയ മാധ്യമത്തോട് പ്രതികരിച്ചു. താലിബാന്‍ ഭരണകൂടം ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു. അഫ്ഗാന്റെ ക്രിക്കറ്റ് ഷെഡ്യൂളുകളില്‍ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

നവംബര്‍ 27നാണ് ഓസ്‌ട്രേലിയ-അഫ്ഗാന്‍ ടെസ്റ്റ്. ഹൊബര്‍ട്ട് ആണ് മത്സര വേദി. പാകിസ്ഥാന് എതിരെ ഏകദിന പരമ്പര നിശ്ചയിച്ചിരുന്നു എങ്കിലും താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെയുള്ള സംഭവങ്ങളെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു. ശ്രീലങ്കയാണ് അഫ്ഗാന്‍-പാകിസ്ഥാന്‍ ഏകദിന പരമ്പരയുടെ വേദിയായി നിശ്ചയിച്ചിരുന്നത്. 

2001ല്‍ താലിബാന്‍ ഭരണം അവസാനിച്ചതിന് ശേഷമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് രൂപം നല്‍കുന്നത്. 2020ല്‍ 25 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് നല്‍കിയിരുന്നു. എന്നാല്‍ വനിതാ ക്രിക്കറ്റ് അഫ്ഗാനില്‍ ഇനി തുടരുമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com