ഇംഗ്ലണ്ടിന് മോശം തുടക്കം, ഇരട്ട പ്രഹരവുമായി ബൂമ്ര, റൂട്ടിനെ മടക്കി ഉമേഷ് യാദവ്‌

ഇന്ത്യയെ വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ നിന്ന് തടയാനായെങ്കിലും മികച്ച തുടക്കം കണ്ടെത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ടോസ് നഷ്ടപ്പെട്ട ഓവലില്‍ ആദ്യ ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 191 റണ്‍സിന് ഓള്‍ഔട്ട്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 

റോബിന്‍സന്‍ മൂന്നും ക്രിസ് വോക്‌സ് നാല് വിക്കറ്റും വീഴ്ത്തി നിറഞ്ഞപ്പോള്‍ കോഹ് ലിയുടേയും ശാര്‍ദുളിന്റേയും അര്‍ധ ശതകമാണ് ഇന്ത്യയെ 200ന് അടുത്ത് സ്‌കോറിലേക്ക് എത്താന്‍ തുണച്ചത്. 36 പന്തില്‍ നിന്നാണ് ശാര്‍ദുള്‍ 7 ഫോറും മൂന്ന് സിക്‌സും പറത്തി 57 റണ്‍സ് നേടിയത്. 

ഇന്ത്യയെ വലിയ സ്‌കോര്‍ കണ്ടെത്തുന്നതില്‍ നിന്ന് തടയാനായെങ്കിലും മികച്ച തുടക്കം കണ്ടെത്താന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ആറ് റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍മാര്‍ മടങ്ങി. ബൂമ്രയാണ് ഓപ്പണര്‍മാരെ തുടക്കത്തിലെ തന്നെ കൂടാരം കയറ്റിയത്. പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെ ഉമേഷ് യാദവും മടക്കി. 

26 റണ്‍സുമായി ഡേവിഡ് മലനും ഒരു റണ്‍സുമായി ക്രെയ്ഗ് ഒവേര്‍ട്ടനുമാണ് ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ഒരിക്കല്‍ കൂടി പരാജയപ്പെടുകയായിരുന്നു. കോഹ് ലി ഒഴികെ ആറ് ബാറ്റ്‌സ്മാന്മാര്‍ക്ക് 20ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com