ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് നല്‍കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; കവാനിക്ക് നന്ദി പറഞ്ഞ് സൂപ്പര്‍ താരം 

എഡിസന്‍ കവാനിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചു വന്നിരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് നല്‍കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. എഡിസന്‍ കവാനിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചു വന്നിരുന്നത്. 

ഞായറാഴ്ച നടന്ന വോള്‍വര്‍ഹാംപ്ടണ്‍ വാന്‍ഡറേഴ്‌സിന് എതിരായ കളിയിലും കവാനി ഏഴാം നമ്പര്‍ ജേഴ്‌സിയിലാണ് കളിച്ചത്. എന്നാല്‍ ഏഴാം നമ്പര്‍ ജേഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് നല്‍കിയതോടെ 21ാം നമ്പര്‍ ജേഴ്‌സിയാവും കവാനി അണിയുക. ഡാനിയല്‍ ജെയിംസ് ആയിരുന്നു യുനൈറ്റഡില്‍ 21ാം നമ്പര്‍ ജേഴ്‌സി അണിഞ്ഞിരുന്നത്. എന്നാല്‍ ലീഡ്‌സിലേക്ക് ജെയിംസ് പോയതോടെ ഉറുഗ്വേയ്ക്കായി താന്‍ അണിയുന്ന 21ാം നമ്പര്‍ കവാനി തെരഞ്ഞെടുത്തു. 

കവാനിയെ ഗ്രൗണ്ടിന് പുറത്തേക്ക് നടക്കാന്‍ സഹായിക്കുന്ന ക്രിസ്റ്റ്യാനോയുടെ ഫോട്ടോ പങ്കുവെച്ചാണ് ജേഴ്‌സി നമ്പറിലെ മാറ്റം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പ്രഖ്യാപിച്ചത്. ഏഴാം നമ്പര്‍ ജേഴ്‌സി വീണ്ടും അണിയാനാവുമോ എന്ന് എനിക്ക് ഉറപ്പുണ്ടായില്ല. ഒരുപാട് നന്ദി എന്നാണ് ഏഴാം നമ്പര്‍ ജേഴ്‌സി തിരികെ നല്‍കിയതില്‍ കവാനിയോട് ക്രിസ്റ്റിയാനോ പറയുന്നത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് റയലിലേക്ക് ചേക്കേറിയ സമയം ഒരു സീസണില്‍ 9ാം നമ്പര്‍ ജേഴ്‌സിയുമായാണ് ക്രിസ്റ്റ്യാനോ കളിച്ചത്. റയല്‍ ഇതിഹാസം ഗോണ്‍സാലസ് ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ കളിച്ചതോടെയായിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com