കരിയറിനെ വരെ ബാധിക്കുമായിരുന്ന ടാക്കിള്‍; മെസി രക്ഷപെട്ടത് തലനാരിഴയ്ക്ക് 

നെഞ്ചിടിപ്പ് കൂട്ടിയൊരു നിമിഷമായിരുന്നു വെനസ്വേലക്കെതിരായ അര്‍ജന്റീനയുടെ കളിയിലും കണ്ടത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കാരക്കസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ 32ാം മിനിറ്റില്‍ തന്നെ വെനസ്വേല 10 പേരായി ചുരുങ്ങിയിരുന്നു. സൂപ്പര്‍ താരം മെസിക്കെതിരായ കടുപ്പമേറിയ ടാക്കിളാണ് ഇവിടെ വെനസ്വേലയുടെ അഡ്രിയാന്‍ മാര്‍ടിനസില്‍ നിന്ന് വന്നത്. 

ഗ്രൗണ്ടില്‍ മെസി ഫൗള്‍ ചെയ്യപ്പെടുമ്പോഴെല്ലാം ഫുട്‌ബോള്‍ ലോകം ആ നിമിഷം നിശബ്ദമാകാറുണ്ട്. ആ കാലുകളിലേക്ക് നോക്കൂ പ്രശ്‌നമില്ലെന്ന് ഉറപ്പിച്ച് കഴിയുമ്പോഴാണ് ശ്വാസം നേരെ വീഴുക. അത്തരത്തില്‍ നെഞ്ചിടിപ്പ് കൂട്ടിയൊരു നിമിഷമായിരുന്നു വെനസ്വേലക്കെതിരായ അര്‍ജന്റീനയുടെ കളിയിലും കണ്ടത്. 

ഡ്രിബിള്‍ ചെയ്ത് മെസി മുന്നേറുന്നതിന് ഇടയിലാണ് അഡ്രിയാന്‍ മാര്‍ട്ടിനസിന്റെ പരുക്കന്‍ ടാക്കിള്‍ വന്നത്. വാറിലെ പരിശോധനയ്ക്ക് ശേഷം മാര്‍ട്ടിനസിന് റഫറി ചുവപ്പു കാര്‍ഡ് നല്‍കി. എന്നാല്‍ ടാക്കിളിന് ഇരയായെങ്കിലും വലിയ പരിക്കേല്‍ക്കാതെ മെസി രക്ഷപെട്ടു. 

കളിയില്‍ 3-1ന് അര്‍ജന്റീന ജയം പിടിച്ചു. മെസിക്ക് മികവിലേക്ക് എത്താനായില്ലെങ്കിലും മൂന്ന് അര്‍ജന്റീനിയന്‍ താരങ്ങള്‍ ഗോള്‍ വല കുലുക്കി. ആദ്യ പകുതിയിലെ അധിക സമയത്ത് ലൗതാരോ മാര്‍ട്ടിനസും 71ാം മിനിറ്റില്‍ ജോവാക്വിന്‍ കൊറിയയും 74ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കൊറിയയുമാണ് അര്‍ജന്റീനക്കായി ഗോള്‍ വല കുലുക്കിയത്. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു വെനസ്വേലയുടെ ഗോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com