'അവസാന ചിരി കോഹ്‌ലിയുടേതാവും'; മലക്കം മറിഞ്ഞ് മൈക്കല്‍ വോണ്‍ 

രവീന്ദ്ര ജഡേജയെ ഇറക്കിയുള്ള കളി ഗുണം ചെയ്‌തേക്കുമെന്നാണ് വോണ്‍ ഇപ്പോള്‍ പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് പരമ്പരയില്‍ രവീന്ദ്ര ജഡേജയെ രഹാനെയ്ക്കും മുന്‍പേ ബാറ്റിങ്ങിന് ഇറക്കുന്നതിനെ ചൂണ്ടി വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമര്‍ശനം ഉയര്‍ത്തിയവരുടെ കൂട്ടത്തില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണുമുണ്ടായി. എന്നാല്‍ ഇപ്പോള്‍ തന്റെ പ്രതികരണത്തില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് വോണ്‍. 

രവീന്ദ്ര ജഡേജയെ ഇറക്കിയുള്ള കളി ഗുണം ചെയ്‌തേക്കുമെന്നാണ് വോണ്‍ ഇപ്പോള്‍ പറയുന്നത്. അശ്വിന്‍ ആയിരുന്നു കളിക്കേണ്ടിയിരുന്നത് എന്നാണ് എല്ലാവര്‍ക്കും തോന്നിയത്. എന്നാലവര്‍ അശ്വിന്‍ ഇല്ലാതെ ഇറങ്ങി. പക്ഷേ ഈ ഇന്ത്യന്‍ ടീമിലെ മാറ്റങ്ങളിലൂടെ അവരുടേതാവും അവസാന ചിരി എന്ന് ഞാന്‍ കരുതുന്നു. തിങ്കളാഴ്ച രാത്രി ഞാന്‍ പറഞ്ഞതാണ് ശരി എന്ന് എല്ലാവര്‍ക്കും ബോധ്യമാകും. എന്നാല്‍ അശ്വിനെ കളിപ്പിച്ചിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് വേഗത്തില്‍ ജയത്തിലേക്ക് എത്താനാവുമായിരുന്നു, വോണ്‍ പറഞ്ഞു. 

നേരത്തെ അശ്വിനെ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന തീരുമാനത്തെ ഭ്രാന്ത് എന്നാണ് വോണ്‍ വിശേഷിപ്പിച്ചത്. അശ്വിനെ ഒഴിവാക്കിയതാണ് പരമ്പരയില്‍ നമ്മള്‍ കണ്ട ഏറ്റവും വലിയ ഒഴിവാക്കല്‍ എന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. 

ഓവലില്‍ ആദ്യ ഇന്നിങ്‌സിന് പുറമേ രണ്ടാമത്തേതിലും ജഡേജയെ രഹാനെയ്ക്ക് മുന്‍പിലാണ് ഇന്ത്യ ബാറ്റിങ്ങിന് ഇറക്കിയത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട ജഡേജ രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 9 റണ്‍സോടെ ക്രീസില്‍ തുടരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com