ഇന്ത്യന്‍ സംഘത്തില്‍ ഒരു കോവിഡ് കേസ് കൂടി; മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആശങ്കയില്‍, പരിശീലനം ഒഴിവാക്കി ഇന്ത്യ 

ഒരു കോവിഡ് പോസിറ്റീവ് കേസ് കൂടി വന്നതോടെ ഫൈനല്‍ ട്രെയ്‌നിങ് സെഷന്‍ ഇന്ത്യന്‍ സംഘത്തിന് റദ്ദാക്കേണ്ടി വന്നു
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ സപ്പോര്‍ട്ട് ടീമിലെ മറ്റൊരു അംഗത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ഒരു കോവിഡ് പോസിറ്റീവ് കേസ് കൂടി വന്നതോടെ ഫൈനല്‍ ട്രെയ്‌നിങ് സെഷന്‍ ഇന്ത്യന്‍ സംഘത്തിന് റദ്ദാക്കേണ്ടി വന്നു. 

ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയ യോഗേഷ് പാര്‍മറിനാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കളിക്കാരുടെ എല്ലാം ടെസ്റ്റ് ഫലം നെഗറ്റീവാണ്. എന്നാല്‍ ഒരു കോവിഡ് ടെസ്റ്റിന് കൂടി ഇവര്‍ വിധേയരാവണം. 

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റിന് ഇടയിലാണ് പരിശീലകന്‍ രവി ശാസ്ത്രിക്ക് കോവിഡ് പോസിറ്റീവാകുന്നത്. രവി ശാസ്ത്രിക്ക് പുറമോ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

നാലാം ടെസ്റ്റില്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ പ്രധാന അംഗങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്. ഓവലില്‍ ആദ്യ ദിനം കളി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം മുന്‍പിലുള്ളപ്പോഴാണ് രവി ശാസ്ത്രിക്ക് കോവിഡ് പോസിറ്റീവ് ഫലം വന്നത്. നിലവില്‍ രവി ശാസ്ത്രിയും ആര്‍ ശ്രീധറും, ഭരത് അരുണും ലണ്ടനില്‍ ഐസൊലേഷനിലാണ്. 

ബയോ ബബിളില്‍ അല്ല ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുന്നത്. ഇംഗ്ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കളിക്കാര്‍ക്ക് യാത്രകള്‍ക്കും മറ്റ് പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കില്ല. നാലാം ടെസ്റ്റിന് മുന്‍പായി രവി ശാസ്ത്രി തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ലണ്ടനില്‍ പങ്കെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com