ശ്രീലങ്കക്കെതിരെ മങ്ങിയത്‌ വിനയായി;  ധവാനെ ഇഷാന്‍ കിഷന്‍ വെട്ടിയപ്പോള്‍ സഞ്ജുവിനും പുറത്തേക്ക് വഴി തുറന്നു

മൂന്നാം ഓപ്പണര്‍ ഓപ്ഷന്‍ എന്നതിനൊപ്പം സെക്കന്റ് വിക്കറ്റ് കീപ്പറുമായി ഇഷാന്‍ കിഷന്‍ ടീമിലേക്ക് എത്തിയതോടെയാണ് സഞ്ജുവിന് മുന്‍പിലെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞത്
ഇഷൻ കിഷൻ, സഞ്ജു സാംസൺ/ഫോട്ടോ: ട്വിറ്റർ
ഇഷൻ കിഷൻ, സഞ്ജു സാംസൺ/ഫോട്ടോ: ട്വിറ്റർ

ന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ഇടം നേടാതെ പോയതാണ് മലയാളികളെ നിരാശപ്പെടുത്തുന്നത്. ഇന്ത്യയുടെ 15 അംഗ സംഘത്തിലെ മൂന്നാം ഓപ്പണര്‍ ഓപ്ഷന്‍ എന്നതിനൊപ്പം സെക്കന്റ് വിക്കറ്റ് കീപ്പറുമായി ഇഷാന്‍ കിഷന്‍ ടീമിലേക്ക് എത്തിയതോടെയാണ് സഞ്ജുവിന് മുന്‍പിലെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞത്. 

ശിഖര്‍ ധവാനേയും മറികടന്നാണ് തേര്‍ഡ് ഓപ്പണര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ ടീമിലേക്ക് എത്തിയത്. റിസര്‍വ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തായിരുന്നു സഞ്ജുവും ഇഷാനും തമ്മില്‍ മത്സരം. ഋഷഭ് പന്താണ് ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍. കെ എല്‍ രാഹുലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ഓപ്ഷനാണ്. എന്നാല്‍ ബാറ്റിങ്ങിലേക്ക് രാഹുലിന്റെ പൂര്‍ണ ശ്രദ്ധ നല്‍കാനാവും ടീം മാനേജ്‌മെന്റിന്റെ തീരുമാനം. 

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ മികവ് കണ്ടെത്താന്‍ കഴിയാതെ പോയതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇഷാന്‍ കിഷനാവട്ടെ ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ 42 പന്തില്‍ നിന്ന് അര്‍ധ ശതകം പിന്നിട്ടിരുന്നു. സ്റ്റാന്‍ഡ് ബൈ പ്ലേയേഴ്‌സിന്റെ ലിസ്റ്റിലുള്ള ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യറാണ്. ഇവിടേയും സഞ്ജുവിന് ഇടം നേടാനായില്ല. 

സ്ഥിരത കണ്ടെത്താന്‍ സഞ്ജുവിന് കഴിയാത്തതാണ് ഇവിടെ തിരിച്ചടിയാവുന്നത്. ഐപിഎല്‍ 14ാം സീസണിലെ ആദ്യ മത്സരങ്ങളില്‍ മികവ് കാണിച്ചെങ്കിലും അത് തുടരാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ശ്രീലങ്കക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ അവസരം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com